
കാസർകോട്: കൊങ്കൺ റൂട്ടിൽ മണ്ണിടിഞ്ഞ മംഗളുരു കുലശേഖരയിൽ സമാന്തര പാത പരിഗണനയിലെന്ന് റെയിൽവേ. താത്കാലിക പാതയാണ് പരിഗണനയിലെന്നും കനത്ത മഴ കാരണം ജോലി ആരംഭിക്കാനായിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
അതേസമയം, കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഏര്‍പ്പെടുത്തിയ ട്രെയിൻ നിയന്ത്രണം തുടരുകയാണ്. തിരുവനന്തപുരം - ഹസ്രത് നിസാമുദീന്‍ എക്സ്പ്രസ് (22655), തിരുവനന്തപുരം -ഹസ്രത് നിസാമുദീന്‍ എക്സ്പ്രസ് (22633), എറണാകുളം ഓഖ എക്സ്പ്രസ് (16338), എറണാകുളം മുംബൈ ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ് (12224), തിരുനെൽവേലി ദാദർ എക്സ്പ്രസ് (22630), പുനെ എറണാകുളം എക്സ്പ്രസ്(22150) എന്നീ ട്രെയിനുകള്‍ ഇന്ന് റദ്ദാക്കിയിട്ടുണ്ട്.
Read Also:കൊങ്കണ്‍ പാതയിലെ ഗതാഗത നിയന്ത്രണം ഇന്നും തുടരും; ചില ട്രെയിനുകള്‍ റദ്ദാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam