കാസർകോട്: കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഏര്‍പ്പെടുത്തിയ ട്രെയിൻ നിയന്ത്രണം ഇന്നും തുടരും. തിരുവനന്തപുരം - ഹസ്രത് നിസാമുദീന്‍ എക്സ്പ്രസ് (22655), തിരുവനന്തപുരം -ഹസ്രത് നിസാമുദീന്‍ എക്സ്പ്രസ് (22633), എറണാകുളം ഓഖ എക്സ്പ്രസ് (16338), എറണാകുളം മുംബൈ ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ് (12224), തിരുനെൽവേലി ദാദർ എക്സ്പ്രസ് (22630), പുനെ എറണാകുളം എക്സ്പ്രസ്(22150) എന്നീ ട്രെയിനുകള്‍ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 

നേത്രാവതി, മംഗള എക്‌സ്പ്രസ് ട്രെയിനുകള്‍ ഷൊര്‍ണൂര്‍-പോത്തന്നൂര്‍ വഴി തിരിച്ചുവിടും. രാവിലെ 9 15ന് പുറപ്പെടേണ്ട കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസ് രാത്രി ഏഴിനായിരിക്കും പുറപ്പെടുക. നാളെ സർവീസ് നടത്തേണ്ട കൊച്ചുവേളി ഭാവ്നഗർ എക്സ്പ്രസ്, വെള്ളിയാഴ്ച സർവീസ് നടത്തേണ്ട എറണാകുളം പൂനെ ദ്വൈവാര എക്സ്പ്രസ്, കൊച്ചുവേളി ഇൻഡോർ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. പാത ഗതാഗത യോഗ്യമാക്കാനുള്ള ജോലികൾ തുടരുകയാണ്. ജോലികൾ എപ്പോള്‍ പൂർത്തിയാകുമെന്ന് പറയാനാകില്ലെന്നും റയിൽവേ വ്യക്തമാക്കി.