കോതമംഗലം പള്ളിത്തര്‍ക്കം: യാക്കോബായ വിഭാഗത്തിന്‍റെ ഹര്‍ജി തള്ളി, പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

By Web TeamFirst Published Dec 18, 2018, 12:16 PM IST
Highlights

കോതമംഗലം പളളിത്തർക്കത്തില്‍ യാക്കോബായ വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തളളി. കോതമംഗലം ചെറിയ പളളിയിൽ ഓർത്ത‍ഡോക്സ് വിഭാഗത്ത് പ്രാർഥനയ്ക്ക് സൗകര്യമൊരുക്കാനും കോടതി നിര്‍ദേശിച്ചു.

എറണാകുളം: കോതമംഗലം പളളിത്തർക്കത്തില്‍ യാക്കോബായ വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തളളി. കോതമംഗലം ചെറിയ പളളിയിൽ ഓർത്ത‍ഡോക്സ് വിഭാഗത്ത് പ്രാർഥനയ്ക്ക് സൗകര്യമൊരുക്കാനും കോടതി നിര്‍ദേശിച്ചു.

പൊലീസിനെ വിമര്‍ശിച്ച ഹൈക്കോടതി, രാജ്യത്ത് പൊലീസ് ആക്ട് മാത്രമല്ല നിലവിലുളളതെന്ന് പറഞ്ഞു. ഓർത്ത‍ോക്സ് വിഭാഗം കയറിയാൽ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്നായിരുന്നു പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ച നിലപാട്.

പ്രാ‍ർഥനക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഓർത്ത‍ഡോക്സ് വിഭാഗം മുൻസിഫ് കോടതിയിൽ നൽകിയ ഹ‍‍ർജിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം. ഇത് തളളിയാണ് ഓർത്ത‍ഡോക്സ് വിഭാഗത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

click me!