കൊട്ടിയൂര്‍ പീഡനം: നീതി ഉറപ്പാക്കിയത് അന്വേഷണ സംഘത്തിന്‍റെയും പ്രോസിക്യൂഷന്‍ അഭിഭാഷകരുടെയും കൂട്ടായ ശ്രമങ്ങള്‍

Published : Feb 17, 2019, 12:29 AM IST
കൊട്ടിയൂര്‍ പീഡനം: നീതി ഉറപ്പാക്കിയത് അന്വേഷണ സംഘത്തിന്‍റെയും പ്രോസിക്യൂഷന്‍ അഭിഭാഷകരുടെയും കൂട്ടായ ശ്രമങ്ങള്‍

Synopsis

അന്വേഷണ സംഘവും പ്രോസിക്യൂഷൻ അഭിഭാഷകരും കൂട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് കൊട്ടിയൂർ ബലാത്സംഗക്കേസിലെ വിധി. 

തലശ്ശേരി: അന്വേഷണ സംഘവും പ്രോസിക്യൂഷൻ അഭിഭാഷകരും കൂട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് കൊട്ടിയൂർ ബലാത്സംഗക്കേസിലെ വിധി. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ലൈവ് ബർത്ത് രജിസ്റ്റർ എന്ന ഒറ്റ രേഖയാണ് പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളെയും പൊളിച്ച് കേസിൽ ശിക്ഷയുറപ്പാക്കാൻ സഹായിച്ചത്. രാജ്യത്തെ ഏറ്റവും പ്രമുഖ ഡിഎൻഎ വിദ്ഗദനായ അഭിഭാഷകനെ ഇറക്കിയിട്ടു പോലും ഇതിനെ പ്രതിരോധിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല.

ലൈവ് ബർത്ത് സർട്ടിഫിക്കേറ്റ് എന്ന ഒറ്റ രേഖയില്ലായിരുന്നുവെങ്കിൽ, വൈദികനെ രക്ഷിക്കാനായി ജനനത്തീയതി വരെ മാറ്റിപ്പറഞ്ഞ പെൺകുട്ടിക്കും രക്ഷിതാക്കൾക്കും മുന്നിൽ പ്രോസിക്യൂഷന് ദയനീയമായി കീഴടങ്ങേണ്ടി വന്നേനെ. 

പോക്സോ കേസിൽ നിന്ന് വൈദികനെ രക്ഷിക്കാൻ, പെൺകുട്ടിയുടെ പ്രായം കൂട്ടിപ്പറയാനായിരുന്നു പ്രതിഭാഗത്തിന്റെ തന്ത്രം. പ്രോസിക്യൂഷൻ ഹാജരാക്കിയ എല്ലാ രേഖകളെയും തള്ളി, പെൺകുട്ടി 1997ൽ ജനിച്ചതാണെന്ന് മാതാപിതാക്കൾ കോടതിയിൽ കള്ളം പറഞ്ഞപ്പോൾ, 1999ൽ പെൺകുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റിനെ തേടിക്കണ്ടുപിടിച്ചു പ്രോസിക്യൂഷൻ.

ഈ നീക്കമാണ് പ്രതിഭാഗത്തിന്റെ അടിതെറ്റിച്ചത്. ലൈവ് ബർത്ത് രജിസ്റ്റർ കോടതി അംഗീകരിച്ചതോടെ ഡിഎൻഎ ഫലത്തിൽ തൂങ്ങിയുള്ള വാദങ്ങളും വെറുതെയായി. രാജ്യത്തെ പ്രശസ്ത അഭിഭാഷകൻ ജിവി റാവുവാണ് ഇതിനായി ഹാജരായത്. ടീം വർക്കിന്റെ വിജയമായി കാണുന്ന പ്രോസിക്യൂഷൻ കേസിൽ വെറുതെ വിട്ട പ്രതികൾക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്