കോഴിക്കോട്; മാലിന്യസംസ്‌ക്കരണ പ്രൊജക്റ്റുകള്‍ക്ക് 7.34 കോടി

By Web DeskFirst Published Apr 14, 2018, 2:43 PM IST
Highlights
  • പഞ്ചായത്തുകളുടെ മാലിന്യ സംസ്‌കരണ പ്രോജക്റ്റുകള്‍ക്കായി സ്വച്ഛ്ഭാരത മിഷന്‍ ( ഗ്രാമീണ്‍ ) ഫണ്ടില്‍ നിന്നും 7,34,07,000 രൂപ അനുവദിച്ചു.

കോഴിക്കോട്: ജില്ല ശുചിത്വമിഷന്‍ നടപ്പിലാക്കുന്ന പഞ്ചായത്തുകളുടെ മാലിന്യ സംസ്‌കരണ പ്രോജക്റ്റുകള്‍ക്കായി സ്വച്ഛ്ഭാരത മിഷന്‍ ( ഗ്രാമീണ്‍ ) ഫണ്ടില്‍ നിന്നും 7,34,07,000 രൂപ അനുവദിച്ചു. 70 ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച തുകയില്‍ പതിനെട്ട് ഗ്രാമപഞ്ചാത്തുകളില്‍ എംസിഎഫിനും, മൂന്ന് പഞ്ചായത്തുകള്‍ക്കായി ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ക്കും, രണ്ട് ഗ്രാമപഞ്ചായത്തിനായി കമ്മ്യൂണിറ്റി ടോയ്‌ലെറ്റിനും, രണ്ട് ഗ്രാമപഞ്ചായത്തുകള്‍ക്ക് തുമ്പൂര്‍മുഴി മോഡല്‍ മാലിന്യസംസ്‌കരണ ഉപാധിക്കുമായിട്ടാണ് തുക. 

എംസിഎഫ്, എംആര്‍എഫ്, തുമ്പൂര്‍നുഴി മോഡല്‍, കമ്മ്യണിറ്റി ബയോഗ്യാസ് പ്ലാന്റ്, കമ്മ്യണിറ്റി ടോയ്‌ലെറ്റ് എന്നീ പദ്ധതികള്‍ നടപ്പിലാക്കാനായി 53 പഞ്ചായത്തുകള്‍ക്ക് 10,00,000 രൂപ വീതവും ഒരു പഞ്ചായത്തിന് 1,50,00,000 രൂപയും ലഭിക്കും. പ്രോജക്റ്റ് തയ്യാറാക്കുകയും ആദ്യ ഗഡു അനുവദിച്ചതുമായ ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ടാംഗഡു അനുവദിച്ചിട്ടുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 441 പ്രോജക്റ്റുകള്‍ നടപ്പിലാക്കാന്‍ ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിക്കുകയും പദ്ധതി നിര്‍വഹണവും ആരംഭിച്ചു. 

click me!