ഫോട്ടോ എടുക്കെടാ, നോക്കി നില്‍ക്കാതെ ഫോട്ടോ എടുക്കെടാ..; ക്യാമറകള്‍ക്കു മുന്നില്‍ എസ്.ഐയുടെ പരാക്രമം

Published : Jul 30, 2016, 06:00 AM ISTUpdated : Oct 04, 2018, 05:45 PM IST
ഫോട്ടോ എടുക്കെടാ, നോക്കി നില്‍ക്കാതെ ഫോട്ടോ എടുക്കെടാ..; ക്യാമറകള്‍ക്കു മുന്നില്‍ എസ്.ഐയുടെ പരാക്രമം

Synopsis

കോഴിക്കോട്: ഫോട്ടോ എടുക്കെടാ, നോക്കി നില്‍ക്കാതെ ഫോട്ടോ എടുക്കെടാ...അലറുന്നത് കോഴിക്കോട് ടൗണ്‍ എസ്.ഐ. കേള്‍ക്കുന്നത് കോഴിക്കോട് കോടതി വളപ്പില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍. മുന്നിലുള്ളത് ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്. 

ക്യാമറകള്‍ക്കു മുന്നില്‍ ബിനുരാജിനോട് കലി തുള്ളിയ എസ്.ഐയുടെ ദൃശ്യങ്ങള്‍ മാധ്യമ ക്യാമറകള്‍ ഒപ്പിയെടുക്കുന്നത് കണ്ടപ്പോഴാണ് എസ്.ഐ പൊലീസുകാരോട് ഫോട്ടോ എടുക്കാന്‍ അലറി വിളിച്ചത്. തല്‍ക്ഷണം, പൊലീസുകാര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉയര്‍ത്തുന്നു. ക്യാമറകള്‍ ഉണരുന്നു. കോമഡി സിനിമകളെ ഓര്‍മ്മിക്കുന്ന വിധത്തില്‍ പൊലീസുകാര്‍ ഷൂട്ടിംഗ് തുടങ്ങുന്നു. 

ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ക്രിമിനലുകളെ പോലെ കോഴിക്കോട് കോടതി വളപ്പില്‍ കൈകാര്യം ചെയ്തപ്പോഴാണ് എസ്.ഐ അഴിഞ്ഞാടിയത്. കോടതി വളപ്പില്‍നിന്ന് മാധ്യമ പ്രവര്‍ത്തകരെ നീക്കണമെന്ന് ജഡ്ജിയുടെ വാക്കാലുള്ള ഉത്തരവുണ്ട് എന്നു പറഞ്ഞാണ് എസ്.ഐയും കൂട്ടരും ബിനുരാജ് അടക്കമുള്ള ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അറസ്റ്റ് ചെയ്തത്. തത്സമയദൃശ്യങ്ങള്‍ നല്‍കാനുപയോഗിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി.എസ്.എന്‍.ജി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ കേസ് പരിഗണിക്കവെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ എത്തിയിരുന്നു. എന്നാല്‍ ആരും കോടതിക്ക് അകത്ത് പ്രവേശിച്ചിരുന്നില്ല. അഭിഭാഷകര്‍ അടക്കം ആരും മാധ്യമ പ്രവര്‍ത്തരെ തടയുകയോ പ്രതിഷേധവുമായി രംഗത്തെത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം യാതൊരു പ്രകേപനവുമില്ലാതെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമ പ്രവര്‍ത്തരെ ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ ഫോണ്‍ പിടിച്ചുവാങ്ങുകയും കോളറില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ മറ്റുള്ളവരെ പൊലീസ് അനുവദിച്ചില്ല. മറ്റാരും സ്റ്റേഷന് അകത്ത് പ്രവേശിക്കാതിരിക്കാന്‍ സ്റ്റേഷന് പുറത്തുള്ള വാതിലും പൊലീസ് പൂട്ടിയിട്ടു. 

കോടതിയുടെ അകത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടയണമെന്ന് ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത്തരമൊരു ഉത്തരവുണ്ടെന്ന് പൊലീസോ കോടതിയോ ആരെയും അറിയിച്ചിരുന്നില്ല. കോടതിയുടെ അകത്ത് പ്രവേശിക്കാതെ പുറത്ത് നിന്ന മാധ്യമ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കയറിയത് റോഡിലേക്ക് ചാഞ്ഞുനിന്ന കൂറ്റൻ മാവിന്‍റെ കൊമ്പ് മുറിക്കാൻ, പെട്ടത് ഒരു മണിക്കൂർ; ദേഹാസ്വാസ്ഥ്യം കാരണം യുവാവ് മരത്തിൽ കുടുങ്ങി
ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല