കെ.പി ശശികലയും എം.ടി രമേശും നിലയ്ക്കലിലെ സമരപ്പന്തലില്‍ നിന്ന് മാറി

Published : Oct 17, 2018, 03:44 PM ISTUpdated : Oct 17, 2018, 04:13 PM IST
കെ.പി ശശികലയും എം.ടി രമേശും നിലയ്ക്കലിലെ സമരപ്പന്തലില്‍   നിന്ന് മാറി

Synopsis

നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരാവുകയും മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസിനെയും കമാന്‍റോകളെയും സ്ഥലത്തെത്തിക്കാന്‍ തീരുമാനമായി

പമ്പ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നിലയ്ക്കലില്‍ കെട്ടിയ സമരപ്പന്തലില്‍ നിന്ന് മുതിര്‍ന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും മാറി. 

നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരാവുകയും മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസിനെയും കമാന്‍റോകളെയും സ്ഥലത്തെത്തിക്കാന്‍ തീരുമാനമായി. ഇതിന് പിന്നാലെയാണ് നേതാക്കള്‍ സമരപ്പന്തലില്‍ നിന്ന് മാറിയത്. 

നിലവില്‍ സമരസമിതി പ്രവര്‍ത്തകര്‍ മാത്രമാണ് സമരപ്പന്തലിലുള്ളത്. ലാത്തി വീശിയും മറ്റും പ്രതിഷേധിക്കാരെ ഒഴിപ്പിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം