
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. ആര്‍. ഗൗരിയമ്മ. ആര്‍ത്തവ ദിവസം അമ്പലത്തില്‍ കയറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ഗൗരിയമ്മ അതിന്റെ പേരില്‍ ദേവി അവിടെ നിന്നും ഇറങ്ങിയോടിയില്ലെന്നും പരിഹസിച്ചു. ആര്‍ത്തവ ദിവസം താന്‍ അമ്പലത്തില്‍ കയറിയിട്ടുണ്ട്. ഒന്നും സംഭവിച്ചില്ലെന്ന് ഗൗരിയമ്മ വ്യക്തമാക്കി.
മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്പലത്തില്‍ പോയ ഞാന്‍ ആര്‍ത്തവ ദിവസമായതിനാല്‍ അവരെ കാത്ത് ക്ഷേത്രത്തിന് വെളിയില്‍ നില്‍ക്കുകയായിരുന്നു. ഏറെ നേരമായിട്ടും അവര്‍ മടങ്ങിയെത്താത്തിനാല്‍ കാത്തിരുന്ന് മുഷിഞ്ഞ ഞാന്‍ അമ്പലത്തിനുള്ളില്‍ കയറി. ഈ സമയം അമ്പലത്തിലെ ദേവി അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും അല്ലാതെ തന്നെ കണ്ട് ഇറങ്ങിയോടിയൊന്നുമില്ലെന്നും ഗൗരിയമ്മ പരിഹാസിച്ചു. ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് ശരിയല്ലെന്ന് ഗൗരിയമ്മ പറഞ്ഞു. ഇത്ര വൈകാരികമായ ഒരു വിഷയത്തെ പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയും ശരിയല്ല. ആളുകള്‍ക്കിടയില്‍ സുപ്രീംകോടതി വിധിയോടുള്ള വിശ്വാസം ജനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായി വിജയന്‍ എന്തിനാണ് മുഖ്യമന്ത്രിയാണെന്നും പറഞ്ഞിരിക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam