
ദില്ലി: രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യൻ രാജി വച്ച ഒഴിവിലേക്കാണ് കൃഷ്ണമൂർത്തിയുടെ നിയമനം. മൂന്ന് വർഷത്തേയ്ക്കാണ് കാലാവധി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ ഫിനാൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും സെന്റർ ഫോർ അനലിറ്റിക്കൽ ഫിനാൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ആണ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ.
ബന്ധൻ ബാങ്ക്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ്, ആർബിഐ അക്കാദമി എന്നീ ബോർഡുകളിൽ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ അംഗമാണ്. ഐഐടി, ഐഐഎം എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ചിക്കാഗോയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ കൃഷ്ണമൂർത്തി സുബ്രഹ്മണ്യം മികച്ച ബാങ്കിംഗ് വിദഗ്ദ്ധൻ എന്ന നിലയിൽ പ്രസിദ്ധനാണ്. സെബിയിലെയും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും വിദഗ്ദ്ധ കമ്മിറ്റി അംഗം കൂടിയാണ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam