
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് നല്‍കിയതിനെതിരെ വലിയ കലാപമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. യുവ നേതാക്കളടക്കം മാണിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. കെ.എം. മാണി രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്ന ആദ്യ സൂചനകള്‍. എന്നാല്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ ആണ് കേരള കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.
ജോസ് കെ മാണിയെ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെയും രൂക്ഷ വിമര്‍ശനമുയരുകയാണ്. സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് കെ.എസ്. ശബരിനാഥന്‍ എംഎല്‍എ രംഗത്ത് വന്നു. പച്ച നിറത്തിലുള്ള പരവതാനിയുള്ള ലോകസഭയിൽ നിന്ന് ഒരല്‍പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോൾ കേരളത്തിൽ മുന്നണി ശക്തിപ്പെടും, തീർച്ച- ശബരി പരിഹസിച്ചു. രാജയസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam