ഇടുക്കിയില്‍ നിന്നും തുറന്ന് വിട്ടത് 620 കോടിയുടെ വൈദ്യുതി ഉണ്ടാക്കാവുന്ന ജലം

Published : Sep 10, 2018, 06:28 AM ISTUpdated : Sep 19, 2018, 09:17 AM IST
ഇടുക്കിയില്‍ നിന്നും തുറന്ന് വിട്ടത് 620 കോടിയുടെ വൈദ്യുതി ഉണ്ടാക്കാവുന്ന ജലം

Synopsis

ഇടുക്കിയിലെ ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ചെറുതോണിയിലെ ഷട്ടർ തുറന്ന് പുറത്തേക്ക് വെള്ളം ഒഴുക്കാൻ തുടങ്ങിയത്. സെക്കൻറിൽ 50 ഘനമീറ്റർ  വീതമായിരുന്നു ആദ്യം പുറത്തേക്ക് ഒഴുക്കിയത്

ഇടുക്കി: അണക്കെട്ടിൽ നിന്ന് ഇത്തവണ ഷട്ടറിലൂടെ ഒഴുക്കി വിട്ടത് സംഭരണ ശേഷിയുടെ 72.85 ശതമാനം വെള്ളമാണ്.  അറുനൂറ്റി ഇരുപത് കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെളളം നഷ്ടമായെന്നാണ് കെഎസ്ഇബിയുടെ കണക്ക്

ഇടുക്കിയിലെ ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ചെറുതോണിയിലെ ഷട്ടർ തുറന്ന് പുറത്തേക്ക് വെള്ളം ഒഴുക്കാൻ തുടങ്ങിയത്. സെക്കൻറിൽ 50 ഘനമീറ്റർ  വീതമായിരുന്നു ആദ്യം പുറത്തേക്ക് ഒഴുക്കിയത്. പിന്നീടിത് സെക്കൻറിൽ 1600 ഘനമീറ്റർ വരെ എത്തി. ജലനിരപ്പ് 2390.98 അടിയിലെത്തിയപ്പോഴാണ് ഷട്ടറുകളെല്ലാം അടച്ചത്.    

1996.30 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഇടുക്കിയുടെ മൊത്തം സംഭരണ ശേഷി. ഇതിൽ 536 ദശലക്ഷം ഘനമീറ്റർ വെള്ളം വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കഴിയാത്ത ഡെഡ് സ്റ്റോറേജാണ്.  പരമാവധി സംഭരണ ശേഷിയിൽ 1459.50 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കഴിയുന്നത്. 

ഓഗസ്റ്റ് ഒൻപത് മുതൽ സെപ്ററംബർ ഏഴു വരെ 1063.26 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് തുറന്നു വിട്ടത്. സംഭരണ ശേഷിയുടെ 72 ശതമാനത്തിലധികം വരുന്ന ഈ വെള്ളം ഉപയോഗിച്ച് 1550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. മൂലമറ്റം പവര്‍ ഹൗസിലെ പ്രതിദിന പരമാവധി വൈദ്യുതോല്‍പ്പാദനം 15 ദശലക്ഷം യൂണിറ്റാണ്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച് പ്രചരിപ്പിച്ച കേസ്: കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ
ആർക്കും ഭൂരിപക്ഷമില്ല, തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളിൽ ഭരണമുറപ്പിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടം, വിമതരും സ്വതന്ത്രരും ചെറുപാർട്ടികളും നിർണായകം