സംസ്ഥാനത്ത് ഹര്‍ത്താൽ തുടങ്ങി: ഹര്‍ത്താലിന് മുന്‍പേ രണ്ടിടത്ത് ബസിനെതിരെ ആക്രമണം

Published : Sep 10, 2018, 06:04 AM ISTUpdated : Sep 19, 2018, 09:17 AM IST
സംസ്ഥാനത്ത്  ഹര്‍ത്താൽ തുടങ്ങി: ഹര്‍ത്താലിന് മുന്‍പേ രണ്ടിടത്ത് ബസിനെതിരെ ആക്രമണം

Synopsis

സംസ്ഥാനത്ത് ഹര്‍ത്താൽ തുടങ്ങും മുന്‍പെ ഇന്നലെ രാത്രി രണ്ടിടങ്ങളിൽ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.  മലപ്പുറം പടിക്കലിൽ കെഎസ്ആര്‍ടിസി ബസിനു നേരെയാണ് കല്ലേറുണ്ടായത്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫിന്‍റേയും യുഡിഎഫിന്‍റേയും ഹര്‍ത്താൽ തുടങ്ങി. ഇന്ധനവില വര്‍ധനയില്‍  പ്രതിഷേധിച്ച് രാവിലെ 6 മുതൽ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ . പാൽ , പത്രം , എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല. പ്രളയ ബാധിത മേഖലകളെ ബാധിക്കാത്ത വിധമാകും ഹര്‍ത്താലെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട് . ഇരുമുന്നണികളുടേയും നേതൃത്വത്തില്‍ ഏജീസ് ഓഫിസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ഹര്‍ത്താൽ തുടങ്ങും മുന്‍പെ ഇന്നലെ രാത്രി രണ്ടിടങ്ങളിൽ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.  മലപ്പുറം പടിക്കലിൽ കെഎസ്ആര്‍ടിസി ബസിനു നേരെയാണ് കല്ലേറുണ്ടായത്. ബസിന്‍റെ ചില്ലുകൾ തകർന്നു. മൂന്നാറിൽ നിന്ന് ബെംഗളൂരിവിലേക്ക് പോവുകയായിരുന്നു ബസ്. തിരുവനന്തപുരം പാറശ്ശാലയിൽ തമിഴ്നാട് കോര്‍പ്പറേഷന്‍റെ ബസിന് നേരെയാണ്  ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍  ബസ് അടിച്ചു തകര്‍ക്കുകയായിരുന്നു. കൊല്ലങ്കോട്  നിന്നും മാർത്തണ്ഡത്തേക്ക് പോയ ബസിന് നേരെയായിരുന്നു ആക്രമണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ത്രീകളെ കടന്നുപിടിക്കുന്നത് പതിവ്, വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്‍റെ കൈപ്പത്തിക്ക് വെട്ടി, പ്രതി പിടിയിൽ
'ഇത് മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്...'; സുരേഷ് ഗോപിയുടെ പ്രഖ്യാപനം: മുണ്ടത്തിക്കോട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം