ക്ഷിതി ഗോസ്വാമി ആർ എസ് പി ജനറല്‍ സെക്രട്ടറി; കമ്മറ്റിയില്‍ 18 മലയാളികള്‍

By Web TeamFirst Published Dec 4, 2018, 7:47 AM IST
Highlights

ആർഎസ്പിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ക്ഷിതി ഗോസ്വാമിയെ തിരഞ്ഞെടുത്തു. 

 

ദില്ലി: ആർഎസ്പിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ക്ഷിതി ഗോസ്വാമിയെ തിരഞ്ഞെടുത്തു. പുതിയ കേന്ദ്ര കമ്മറ്റിയില്‍ 18 മലയാളികള്‍ ഉള്‍പ്പെടെ 51 പേരുണ്ട്. കേരളത്തില്‍ യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുന്ന നടപടിക്ക് ദേശീയ സമ്മേളനം അംഗീകാരം നല്‍കി.

കേരളത്തില്‍ കോണ്‍ഗ്രസിന് കീഴടങ്ങി എന്ന് ഇതിനര്‍ഥമില്ല. ഇടത് ആശയങ്ങളില്‍ മുറുകെ പിടിച്ചു കൊണ്ടുള്ള ഒരു ധാരണ മാത്രമാണിത്. കേരളാഘടകം, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെതിരെ ദേശീയതലത്തില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്കിടെ കേരള ഘടകത്തിനെതിരെ ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ത്തി. എന്നാല്‍ ബിജെപിയെ തോൽപ്പിക്കുക എന്ന ലക്ഷ്യം ഇടത് പാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്ക് നിര്‍വഹിക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാനതലത്തില്‍ ബദൽ മാർഗ്ഗങ്ങൾ തേടാമെന്ന കേരളത്തിന്‍റെ വാദത്തിന് ചര്‍ച്ചകള്‍ക്കൊടുവില്‍ സമ്മേളനം അംഗീകാരം നല്‍കുകയായിരുന്നു.

കേരളത്തില ആര്‍ എസ് പി കൊണ്ഗ്രസ്സിനു കീഴടങ്ങിയിട്ടില്ലെന്നും ഇടതു നിലപാടില്‍ നിന്നും വ്യതിചലിചിട്ടില്ലെന്നും ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ക്ഷിദി ഗോസ്വാമി പറഞ്ഞു. നിലവില്‍ ബംഗാള്‍ സംസ്ഥാന സെക്രട്ടരിയാണ് ക്ഷിദി ഗോസ്വാമി. എന്‍ കെ പ്രേമചന്ദ്രനാണ് ക്ഷിദി ഗോസ്വാമിയുടെ പേര് നിര്‍ദ്ദേശിച്ചത്.

click me!