'ആമ്പിളയാനാ വണ്ടിയെ തൊട്‌റാ'; ഹര്‍ത്താലുകാരെ വിരട്ടിയോടിച്ച എസ്ഐക്ക്  കെഎസ്ആര്‍ടിസിയുടെ സമ്മാനം

Published : Jan 04, 2019, 08:20 PM IST
'ആമ്പിളയാനാ വണ്ടിയെ തൊട്‌റാ'; ഹര്‍ത്താലുകാരെ വിരട്ടിയോടിച്ച എസ്ഐക്ക്  കെഎസ്ആര്‍ടിസിയുടെ സമ്മാനം

Synopsis

എസ് ഐയുടെ വെല്ലുവിളിക്ക് മുന്നില്‍ സംഘപരിവാറുകാര്‍ ഭയപ്പെട്ടുപോയി. ശേഷം ബസുകളെ കടത്തിവിട്ട സമരക്കാര്‍ സ്ഥലം കാലിയാക്കുകയും ചെയ്തു. എസ് ഐ യുടെ വീഡിയോ വൈറലായതിന് പിന്നാലെ അഭിനന്ദനപ്രവാഹവും തേടിയെത്തിയിരുന്നു

തിരുവനന്തപുരം: ശബരിമലയിലെ യുവതീ ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്ന് നടത്തിയ ഹര്‍ത്താലിനിടെ താരമായ കളിയിക്കാവിള എസ് ഐ  എംവി മോഹന അയ്യര്‍ക്ക് കെഎസ്ആര്‍ടിസിയുടെ സമ്മാനം. ഇന്നലെ ഹര്‍ത്താലിനിടെ സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടാകുകയും കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കളിയിക്കാവിള അതിര്‍ത്തിയിലും സംഘപരിവാറുകാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തത്.

എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന എസ് ഐ മോഹനഅയ്യര്‍ ഹര്‍ത്താലുകാരെ ഒറ്റയ്ക്ക് നേരിടുകയായിരുന്നു. ആമ്പിളയാനാ വണ്ടിയെ തൊട്റാ എന്ന എസ് ഐയുടെ വെല്ലുവിളിക്ക് മുന്നില്‍ സംഘപരിവാറുകാര്‍ ഭയപ്പെട്ടുപോയി. ശേഷം ബസുകളെ കടത്തിവിട്ട സമരക്കാര്‍ സ്ഥലം കാലിയാക്കുകയും ചെയ്തു. എസ് ഐ യുടെ വീഡിയോ വൈറലായതിന് പിന്നാലെ അഭിനന്ദനപ്രവാഹവും തേടിയെത്തിയിരുന്നു. സ്വന്തം ജോലി ഉത്തരവാദിത്വത്തോടെ ചെയ്ത കളിയിക്കാവിള എസ് ഐക്ക് നിറഞ്ഞ കയ്യടിയാണ് ഏവരും നല്‍കുന്നത്.

അതിനിടയിലാണ് കെഎസ്ആര്‍ടിസിയും എസ് ഐ യെ ഔദ്യോഗികമായി അംഭിനന്ദിച്ച് രംഗത്തെത്തിയത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി മോഹനഅയ്യരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പിന്നാലെ  പ്രശസ്തി പത്രവും 10,00 രൂപയും സമ്മാനമായി പ്രഖ്യാപിക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രദ്ധിക്കുക, ഇന്ന് 12.30ന് ശേഷം എല്ലാ ജില്ലകളിലും സൈറണ്‍ മുഴങ്ങും, ഭയം വേണ്ട ജാഗ്രത മതി, ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ്
കോൺ​ഗ്രസിനെതിരെ മുസ്ലിംലീ​ഗ്; ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായം ഉണ്ട്, ഇപ്പോഴുള്ള ചർച്ചകൾ അനവസരത്തിലെന്ന് വിമർശനം