കെഎസ് ആര്‍ടിസി ജീവനക്കാര്‍ക്ക് സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തില്‍ മര്‍ദ്ദനം

Published : Apr 12, 2017, 01:59 AM ISTUpdated : Oct 05, 2018, 12:58 AM IST
കെഎസ് ആര്‍ടിസി ജീവനക്കാര്‍ക്ക് സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തില്‍ മര്‍ദ്ദനം

Synopsis

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ് ആര്‍ടിസി ജീവനക്കാരെ സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. ചെങ്ങന്നൂരില്‍ നിന്നും പമ്പയ്ക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ് ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സുരേഷ്, ഡ്രൈവര്‍ മോഹന്‍ എന്നിവരെ മര്‍ദ്ദിച്ചതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കെ.എസ്.ആര്‍ടിസി ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

അതേസമയം കെഎസ് ആര്‍ടിസി ജീവനക്കാരാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് നേരെ അക്രമണം നടത്തിയതെന്ന് സ്വകാര്യ ബസുടമ ആരോപിച്ചു.
സംഭവത്തെകുറിച്ച് കെ.എസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നത് ഇങ്ങനെയാണ്. പമ്പ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ് ആര്‍ടിസി ജീവനക്കാര്‍ക്ക് സ്വകാര്യ ബസ്സുടമകളുടെയും ജീവനക്കാരുടെയും ഭീഷണി നിത്യ സംഭവമാണ്. കെഎസ്ആര്ടിസിയ്ക്ക് കളക്ഷന്‍ വര്‍ദ്ധിക്കുന്നതില്‍ അസ്വസ്ഥരായ ഇവര്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സര്‍വ്വീസ് കഴിഞ്ഞ് ചെങ്ങന്നരില്‍ മടങ്ങിയെത്തിയ തങ്ങളെ സ്വകാര്യ ബസ്സുടമയും ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍  പറയുന്നു. വൈകുന്നേരം  ബിജുവെന്ന മറ്റൊരു കെസ്ആര്‍ടിസി  ജീവനക്കാരനും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

അതേസമയം, സമയം തെറ്റി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തിയയത് ചോദ്യംചെയ്യാനെത്തിയ  ജീവനക്കാരെയും തന്നെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആക്രമിക്കുവാന്‍ ശ്രമിച്ചതായും, ആശുപത്രിയില്‍ ചികിത്സ തേടിയ  ബസ് കണ്ടക്ടടര്‍ ഷാജിയെ ആശുപത്രി പരിസരത്ത്  വച്ച്  ജീവനക്കാര്‍ മര്‍ദ്ദിച്ചതായും സ്വകാര്യബസ് ഉടമ  രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ-അമേരിക്ക ചർച്ച അന്തിമ കരാറിലേക്ക്? പൊതുതത്വങ്ങളിൽ ധാരണയായി, ഇസ്രയേലിന്‍റെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇറാൻ
ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി