ഇത് പുതിയ സമരമാർഗ്ഗം: മലിനമായ കുളം വൃത്തിയാക്കി കെഎസ്ആര്‍ടിസി എം പാനൽ ജീവനക്കാ‍‍ർ

Published : Feb 11, 2019, 05:41 AM ISTUpdated : Feb 11, 2019, 05:55 AM IST
ഇത് പുതിയ സമരമാർഗ്ഗം: മലിനമായ കുളം വൃത്തിയാക്കി കെഎസ്ആര്‍ടിസി എം പാനൽ ജീവനക്കാ‍‍ർ

Synopsis

കുളത്തില്‍ നിന്ന് പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. സമരക്കാര്‍ക്ക് സഹായത്തിന് സമീപവാസികളുമെത്തി.

തിരുവനന്തപുരം: വേറിട്ട സമരരീതിയുമായി കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍. സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിന്  പുറമെ നാട്ടിലെ മലിനമായ കുളങ്ങള്‍ വൃത്തിയാക്കുന്നത് കൂടി സമരമാക്കിയെടുത്തിരിക്കുകയാണിവ‍ർ. കഴിഞ്ഞ ദിവസം എസ്എസ് കോവില്‍റോഡിലെ ക്ഷേത്രക്കുളം ഇവര്‍ വൃത്തിയാക്കി.

120 ജീവനക്കാരാണ് കുളം വൃത്തിയാക്കാനെത്തിയത്. കുളത്തില്‍ നിന്ന് പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവര്‍ നീക്കം ചെയ്തു. സഹായത്തിന് സമീപവാസികളുമെത്തി. വ്യത്യസ്ത സമരാശയങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ്  എംപാനല്‍ ജീവനക്കാരുടെ തീരുമാനം. 

എം പാനല്‍ ജീവനക്കാര്‍ ജനുവരി 21 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ് . കോടതിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാടില്ലാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ വേറിട്ട സമരരീതികളുമായി മുന്നോട്ട് പോകുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിൽ തോറ്റു, കിട്ടിയത് മൂന്നാം സ്ഥാനം; യുഡിഎഫ് സ്ഥാനാർത്ഥി സ്വന്തം കാശ് കൊണ്ട് അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി
മസാല ബോണ്ടിലെ ഇഡി നോട്ടീസിൽ ആശ്വാസം, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയച്ചതിൽ ഹൈക്കോടതി സ്റ്റേ