കെഎസ്ആർടിസിയെക്കുറിച്ച് പത്രത്തിൽ വായിച്ച അറിവേയുള്ളൂ: നിയുക്ത എംഡി എം പി ദിനേശ്

Published : Feb 04, 2019, 01:34 PM ISTUpdated : Feb 04, 2019, 02:38 PM IST
കെഎസ്ആർടിസിയെക്കുറിച്ച് പത്രത്തിൽ വായിച്ച അറിവേയുള്ളൂ: നിയുക്ത എംഡി എം പി ദിനേശ്

Synopsis

അടുത്ത ദിവസംതന്നെ ചുമതലയേൽക്കുമെന്നും  എല്ലാവരുമായും സഹകരിച്ച് പോകുമെന്നും നിയുക്ത എംഡി എം പി ദിനേശ് കൊച്ചിയിൽ പറഞ്ഞു

കൊച്ചി: കെ എസ് ആർ ടി സിയിൽ എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് നിയുക്ത എം ഡി,  എം പി ദിനേശ് ഐ പി എസ്. വാർത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് തനിക്ക് കെ എസ് ആർ ടി സിയെക്കുറിച്ചുള്ളതെന്നും എല്ലാവരും സഹകരിക്കണമെന്നും എം ഡി ആവശ്യപ്പെട്ടു. അടുത്ത ദിവസംതന്നെ ചുമതലയേൽക്കുമെന്നും എം പി ദിനേശ് കൊച്ചിയിൽ പറഞ്ഞു.

മുൻ കെ എസ് ആർ ടി സി എം ഡി ടോമിൻ തച്ചങ്കരിയുടെ ഒഴിവിലേക്കാണ് എം പി ദിനേശ് ഐ പി എസ് നിയമിതനായിരിക്കുന്നത്. വിവാദങ്ങൾക്കൊടുവിലായിരുന്നു ടോമിൻ തച്ചങ്കരിയുടെ മാറ്റം. തുടക്കത്തിൽ ഗതാഗതമന്ത്രിക്കും താല്പര്യം ഇല്ലാതിരുന്ന തച്ചങ്കരിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ രാഷ്ട്രീയസമ്മർദ്ദത്തിനൊടുവിൽ മുഖ്യമന്ത്രിയും കൈവിട്ടതോടെയായിരുന്നു സ്ഥാനചലനം. ഇടത് സർക്കാർ വന്ന ശേഷം കെഎസ്ആർടിസിയിൽ നിന്നും പുറത്താകുന്ന നാലാമത്തെ എം ഡിയാണ് തച്ചങ്കരി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു