ശബരിമലയില്‍ ദര്‍ശനം നടത്തിയത് 2 യുവതികള്‍; ശ്രീലങ്കക്കാരി ദർശനം നടത്തിയതിന് സ്ഥിരീകരണമില്ല: കടകംപള്ളി സുരേന്ദ്രൻ

By Web TeamFirst Published Feb 4, 2019, 1:06 PM IST
Highlights

ശ്രീലങ്കന്‍ സ്വദേശിനി ശശികല ദര്‍ശനം നടത്തിയതായി സ്ഥിരീകരിച്ചിട്ടില്ല . ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിര്‍ദേശം സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ സര്‍ക്കാരിന് അവ്യക്തത തുടരുന്നു . ശബരിമല എക്സിക്യുട്ടീവ് ഓഫിസറുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് യുവതികള്‍ മാത്രമാണ് ദര്‍ശനം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ രേഖാമൂലം അറിയിച്ചു . എന്നാല്‍ 51 പേര്‍ ദര്‍ശനം നടത്തിയെന്നാണ് സർക്കാരിനുവേണ്ടി നേരത്തെ  സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വിശദമാക്കിയത്.

ശബരിമല എക്സിക്യുട്ടീവ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കന്‍ സ്വദേശിനി ശശികല ദര്‍ശനം നടത്തിയതായി സ്ഥിരീകരിച്ചിട്ടില്ല . ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിര്‍ദേശം സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു . ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാൽ നടയടച്ച് പരിഹാര ക്രിയ ചെയ്യാൻ ദേവസ്വം മാന്വൽ വ്യവസ്ഥ ചെയ്യുന്നില്ല . ദേവസ്വം ഉദ്യോഗസ്ഥര്‍ ആണ് ശുദ്ധിക്രിയക്ക് നടപടി സ്വീകരിക്കേണ്ടത് . ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ല . 

അതേസമയം ദേവസ്വം മാന്വൽ അനുസരിച്ച് പ്രവര്‍ത്തിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നും ദേവസ്വം മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു . തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ , കെ മുരളീധരൻ , അനില്‍ അക്കര എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി മറുപടി നല്‍കിയത് . മണ്ഡല മകരവിളക്കുകാലത്തെ ആകെ വരുമാനവും കുറഞ്ഞു . ഇത്തവണ 180.18 കോടി രൂപയാണ് ആകെ ലഭിച്ചത് . കഴിഞ്ഞ വര്‍ഷൺ 279.43 കോടി രൂപ ആയിരുന്നു വരുമാനമെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയെ അറിയിച്ചു. 

click me!