തിരക്കില്ലെങ്കില്‍ ബസുകള്‍ കുറയും; കെഎസ്ആർടിസിയില്‍ പരിഷ്കാരം

Published : Sep 09, 2018, 07:35 AM ISTUpdated : Sep 10, 2018, 02:26 AM IST
തിരക്കില്ലെങ്കില്‍ ബസുകള്‍ കുറയും; കെഎസ്ആർടിസിയില്‍ പരിഷ്കാരം

Synopsis

ഇരട്ട ഡ്യൂട്ടി ആനുകൂല്യം ലഭിക്കാനായി തിരക്കു കുറഞ്ഞ സമയത്തു ബസുകൾ വെറുതെ ഓടിച്ചിരുന്നത് ഒഴിവാക്കും. വരുമാനം കൂടിയ ബസുകളിൽ ഉച്ചയ്ക്കു ജീവനക്കാർ മാറുന്ന വിധത്തിൽ ഡ്യൂട്ടി ക്രമീകരിക്കും.ദീർഘദൂര ബസുകളിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഈ മാസം ഒന്നുമുതൽ നടപ്പിലാക്കിയിട്ടുണ്ട്

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ സിംഗിൾ ഡ്യൂട്ടി സംവിധാനം നിലവിൽ വരും. ഇതോടെ തിരക്കു കൂടുതലുള്ള രാവിലെയും വൈകിട്ടും കൂടുതൽ ബസുകൾ നിരത്തിലുണ്ടാകുമെന്നും തിരക്കു കുറഞ്ഞ ഉച്ചസമയത്തു ബസുകൾ കുറയുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.

ഇരട്ട ഡ്യൂട്ടി ആനുകൂല്യം ലഭിക്കാനായി തിരക്കു കുറഞ്ഞ സമയത്തു ബസുകൾ വെറുതെ ഓടിച്ചിരുന്നത് ഒഴിവാക്കും. വരുമാനം കൂടിയ ബസുകളിൽ ഉച്ചയ്ക്കു ജീവനക്കാർ മാറുന്ന വിധത്തിൽ ഡ്യൂട്ടി ക്രമീകരിക്കും.ദീർഘദൂര ബസുകളിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഈ മാസം ഒന്നുമുതൽ നടപ്പിലാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിശക്തമായ മഴയ്ക്ക് സാധ്യത, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
ഡിവൈഡർ പറന്നുവന്ന് കാറിൽ വീണു, കാറിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം; സ്കേറ്റിംഗ് ദേശീയ താരം ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്