
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി വിഭജിച്ച് ഉത്തരവിറങ്ങി. കെ.എസ്.ആര്‍.ടി.സി എംഡി ടോമിന്‍ തച്ചങ്കരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കാണ് മൂന്ന് മേഖലകളുടേയും ചുമതല. മേഖലവിഭജനത്തോടനുബന്ധിച്ചുള്ള പുനര്‍വിന്യാസത്തിന്റെ ഭാഗമായി കൊച്ചി കോഴിക്കോട് മേഖലകളിലേക്ക് സ്ഥലം മാറ്റുന്ന ജീവനക്കാരുടെ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്.
തിരുവന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് സോണുകള്‍ ഇനി തിരുവന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളായി ചുരുങ്ങും. കാര്യക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്‌കാരം. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ഖന്ന സമിതിയുടെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നാണ് ഇത്.
ബസുകളുടെ കളക്ഷന്‍ വര്‍ധിപ്പിക്കുക,നിശ്ചിത വരുമാനം പ്രതിമാസം നേടുക, അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക,, ഷെഡ്യൂളുകള്‍ നിരീക്ഷിച്ച് ലാഭകരമല്ലാത്തത് റദ്ദ് ചെയ്യുക നിര്‍ണായകമായ പലചുമതലകളും വിഭജനത്തോടെ മേഖലാ തലവന്‍മാര്‍ക്കും ഡിപ്പോകളിലെ ഓഫീസര്‍മാര്‍ക്കും ലഭിക്കും.
ജീവനക്കാരുെട വിന്യാസം, സ്ഥലംമാറ്റം, അച്ചടക്ക നടപടി,യാത്രക്കാരുടെ പരാതി പരിഹരിക്കല്‍ തുടങ്ങിയുള്ള ചുമതലകളും സോണല്‍ ഒഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.അറ്റകുറ്റപണികള്‍ക്കും മറ്റുമുള്ള കാലതാമസം ഒഴിവാക്കാന്‍ അന്‍പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കുന്നതിനുള്ള അവകാശവും സോണല്‍ ഓഫീസര്‍മാര്‍ക്കുണ്ടാവും. അതേ സമയം മേഖലാവത്ക്കരണത്തിനെതിരെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ശക്തമായ പ്രതിഷേധത്തിലാണ്. കെഎസ്ആര്‍ടിസിയുടെ കേന്ദ്രീകൃത സ്വഭാവം നഷ്ടമാകുമെന്നും, വരുമാനവര്‍ധനയെന്ന ലക്ഷ്യം ഫലം കാണില്ലെന്നുമാണ്ജീവനക്കാരുടെ സംഘടനകളുടെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam