
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇന്ന് 998 സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം മേഖലയില്‍ 350 സര്‍വീസും എറണാകുളം മേഖലയില്‍ 448 സര്‍വീസും കോഴിക്കോട് മേഖലയില്‍ 104 സര്‍വീസുമാണ് റദ്ദാക്കിയത്.
താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെയാണ് ഇത്രയധികം സര്‍വ്വീസുകള്‍ ഇന്ന് മുടങ്ങിയത്. അതേസമയം, പിരിച്ചുവിട്ടവർക്ക് പകരമായി ഹൈക്കോടതി നിർദ്ദേശപ്രകാരം പിഎസ്‍സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാർരെ ഇന്നലെ നിയമിച്ചിരുന്നു.
കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട് ദിവസം കൂടി എടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. എം പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ചിനോട് നിഷേധാത്മക നിലപാടില്ല. അവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam