അതുല്യയുടെ ഹൃദയത്തിന് കരുണയുള്ളവരുടെ സഹായം വേണം

Published : Dec 21, 2018, 05:19 PM IST
അതുല്യയുടെ ഹൃദയത്തിന് കരുണയുള്ളവരുടെ സഹായം വേണം

Synopsis

മകളുടെ ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലവും വീടും വിറ്റെന്ന് മായ പറയുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് ഉള്ളൂരിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. മകളുടെ ചികിത്സയ്ക്കായി ഹോസ്പിറ്റലുകൾ കയറാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആശുപത്രിയിൽ പോകേണ്ടതു കൊണ്ട് കൂലിപ്പണിക്കാരനായ സാബുവിന് ജോലിക്ക് പോകാനും സാധിക്കുന്നില്ല. 


ഇടുക്കി: ആറ് വയസ്സേയുള്ളൂ അതുല്യയ്ക്ക്. എല്ലാ കുട്ടികളെയും പോലെ സ്കൂളിൽ പോയി പഠിക്കാനും ഓടിച്ചാടി കളിക്കാനും അവൾക്കും  ആ​ഗ്രഹമുണ്ട്. എന്നാൽ ജനിച്ച് ഒൻപതാം മാസം മുതൽ കൂടെയുള്ള രോ​ഗം ഇതിനൊന്നിനും അവളെ അനുവദിക്കുന്നില്ല. ഹൃദയത്തിനും തലച്ചോറിനും ​ഗുരുതരമായ രോ​ഗം ബാധിച്ച് ജീവിതത്തിനും മരണത്തിനും ഇടയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് അതുല്യ. ഹൃദയത്തിന്റെ മസിലുകളെ ബാധിക്കുന്ന കാർഡിയോ മയോപ്പതിയാണ് അതുല്യയുടെ അസുഖം. കൂടാതെ ഓട്ടിസവുമുണ്ട്. ദില്ലി എയിംസ് ഹോസ്പിറ്റലിലായിരുന്നു അതുല്യയുടെ ചികിത്സ ഇത്രയും കാലം നടത്തിയിരുന്നത്. തുടർചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയിലേക്കാണ് അതുല്യ എത്തിയിരിക്കുന്നത്.   

ഇടുക്കി തൊടുപുഴ നെയ്യശ്ശേരി കോട്ടയിൽ സാബുവിന്റെയും മായയുടെയും മകളാണ് അതുല്യ. മകളുടെ ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലവും വീടും വിറ്റെന്ന് മായ പറയുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് ഉള്ളൂരിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. മകളുടെ ചികിത്സയ്ക്കായി ഹോസ്പിറ്റലുകൾ കയറാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആശുപത്രിയിൽ പോകേണ്ടതു കൊണ്ട് കൂലിപ്പണിക്കാരനായ സാബുവിന് ജോലിക്ക് പോകാനും സാധിക്കുന്നില്ല. 

രാത്രിയിൽ ഉറങ്ങാൻ സാധിക്കാത്ത മകൾക്ക് മായയും സാബുവും ഉറങ്ങാതെ കൂട്ടിരിക്കും. ശരീരത്തിന്റെ ഒരു ഭാ​ഗത്തിന് ബലക്ഷയമുണ്ടെന്നും മായ പറയുന്നു. ഇതിനകം ലക്ഷക്കണക്കിന് രൂപയാണ് ചികിത്സയ്ക്ക് ചെലവ‌ായത്. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഇനിയും ലക്ഷങ്ങൾ വേണ്ടി വരുമെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. ഇനി തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും എത്ര തുക വേണ്ടി വരുമെന്ന് കൃത്യമായി ഈ പാവപ്പെട്ട കുടുംബത്തിനറിയില്ല. ദൈവം ഇത്രയും എത്തിച്ചില്ലേ? സൻമനസുള്ളവർ സഹായിച്ചാൽ എന്റെ കുഞ്ഞിന്റെ ജീവൻ തിരിച്ചു കിട്ടും- മായ കണ്ണീരോടെ പറയുന്നു.

അതുല്യയ്ക്ക് സഹായമെത്തിക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പർ 
കെ കെ സാബു
എസ്ബിഐ തൊടുപുഴ ശാഖ
67367484985

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത
എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ