കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടും

Web Desk |  
Published : Mar 30, 2018, 12:31 PM ISTUpdated : Jun 08, 2018, 05:47 PM IST
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടും

Synopsis

പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ എതിര്‍പ്പില്ലെന്ന് കെഎസ്ആര്‍ടിസിയിലെ ഇടതുപക്ഷ അനുഭാവ സംഘടനയായ കെഎസ്ആര്‍.ടി.ഇ.എ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും 3100 കോടി രൂപയുടെ വായ്പ കിട്ടുമെന്ന് ഉറപ്പായതോടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സി ത്വരിതപ്പെടുത്തി. കെഎസ്ആര്‍ടിസിയ്ക്ക് വായ്പ അനുവദിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുന്നോട്ട് വച്ച പ്രധാന ആവശ്യമാണ് പെന്‍ഷന്‍ പ്രായം കൂട്ടല്‍. 

ഇതേതുടര്‍ന്ന് കഴിഞ്ഞ എല്‍.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുന്നണിനേതാക്കളെ ധരിപ്പിച്ചിരുന്നു. പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ എതിര്‍പ്പില്ലെന്ന് കെഎസ്ആര്‍ടിസിയിലെ ഇടതുപക്ഷ അനുഭാവ സംഘടനയായ കെഎസ്ആര്‍.ടി.ഇ.എ അറിയിച്ചിട്ടുണ്ട്.

കരാര്‍ ഒപ്പിട്ടതോടെ എപ്രില്‍ മൂന്നിനോ നാലിനോ 3100 കോടി രൂപ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുപത് വര്‍ഷത്തെ കാലാവധിയില്‍ 9.2 ശതമാനം പലിശയ്ക്കാണ് കെ.എസ്.ആര്‍.ടി.സി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്തിരിക്കുന്നത്. 

എസ്.ബി.ഐ,വിജയ ബാങ്ക്, കാനറ ബാങ്ക്, കെടിഡിഎഫ്സി എന്നീ ധനകാര്യസ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് കെഎസ്ആര്‍ടിസിക്ക് ഇത്രവലിയ തുക വായ്പയായി നല്‍കുന്നത്. 
എസ്ബിഐയാണ് കണ്‍സോര്‍ഷ്യം ലീഡര്‍. ദീഘകാലകരാറായതിനാല്‍ പ്രതിദിന തിരിച്ചടവ് 3 കോടിയില്‍ നിന്ന് ഒരു കോടിയായി കുറയും എന്നതാണ് കെ.എസ്.ആര്‍.ടിസക്കുള്ള പ്രധാന നേട്ടം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖാലിദ സിയ്യയുടെ മകൻ താരിഖ് റഹ്മാൻ അധികാരത്തിലേറുമോ? സർവേകൾ അനുകൂലം! ഹസീന സർക്കാർ നിലപതിച്ച ശേഷം ആദ്യ 'വിധി' കുറിച്ച് ബംഗ്ലാദേശ്, അർധരാത്രി ഫലമറിയാം
പാക് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ, 85 ശതമാനത്തോളം കാഴ്ചശക്തി നഷ്ടപ്പെട്ടു; ആരോഗ്യസ്ഥിതി അതീവഗുരുതരം