
തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെ പൊലീസ് നേരിട്ടത് ആണി തറച്ച ലാത്തി കൊണ്ടെന്ന് ആരോപണം. മാർച്ചിനു നേരെ പൊലീസ് നടത്തിയ ലാത്തി ചാർജിൽ നിരവധി പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റിരുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്‍റ് ജസീര്‍ പള്ളിവയല്‍ അടക്കം നിരവധി പേർ ചികിത്സയിലാണ്.
പൊലീസ് വിദ്യാർത്ഥികളെ തല്ലാനുപയോഗിച്ച ലാത്തിയിൽ ആണി തറച്ച് വച്ചിരുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മർദ്ദനമേറ്റവരുടെ മുറിവുകൾ ആണി കൊണ്ട് മുറിഞ്ഞവയാണ്. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ട് അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
ആണി തറച്ച ലാത്തിയുടെ ചിത്രങ്ങൾ ഉമ്മൻ ചാണ്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.തികച്ചും ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കെഎസ്‍യു സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. സമരക്കാരുടെ അരക്കുതാഴെ ചൂരല്‍കൊണ്ട് അടിക്കുന്ന പതിവ് രീതി പോലും ഒഴിവാക്കി പൊലീസിന്‍റെ ഗുരുതര പീഡനമായിരുന്നെന്നും ഫേസ്ബക്ക് കുറിപ്പിലൂടെ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam