പ്രളയബാധിതര്‍ക്ക് കുടുംബശ്രീ വായ്പ; അടുത്ത ആഴ്ച മുതല്‍ അപേക്ഷിക്കാം

By Web TeamFirst Published Sep 15, 2018, 11:17 AM IST
Highlights


സര്‍ക്കാരില്‍ നിന്ന് അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിച്ച പ്രളയക്കെടുതി നേരിട്ടവര്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് വായ്പ അനുവദിക്കുക. നാലു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. സര്‍ക്കാരാണ് വായ്പയുടെ പലിശ നിർ‌വഹിക്കുന്നത്.

തിരുവനന്തപുരം: പ്രളയദുരിത ബാധിതര്‍ക്കായി കുടുംബശ്രീ നല്‍കുന്ന വായ്പക്കായി അടുത്ത ആഴ്ച മുതല്‍ അപേക്ഷ നല്‍കാം. ഒന്‍പത് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വീതമാണ് വായ്പ അനുവദിക്കുക. അയല്‍ക്കൂട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മാത്രമാകും വായ്പ അനുവദിക്കുക. ഇക്കാര്യം സംസ്ഥാന ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരില്‍ നിന്ന് അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിച്ച പ്രളയക്കെടുതി നേരിട്ടവര്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് വായ്പ അനുവദിക്കുക. നാലു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. സര്‍ക്കാരാണ് വായ്പയുടെ പലിശ നിർ‌വഹിക്കുന്നത്. അഞ്ച് ലക്ഷത്തിലേറെ പേര്‍ സര്‍ക്കാരിന്‍റെ അടിയന്തര ധനസഹായം കൈപ്പറ്റിയിട്ടുണ്ട്. 

click me!