പ്രളയ മേഖലകളില്‍ ഒരു ശ്രദ്ധയുമില്ലാതെ കുമാരസ്വാമി- വീഡിയോ വൈറല്‍

Published : Aug 20, 2018, 04:46 PM ISTUpdated : Sep 10, 2018, 02:38 AM IST
പ്രളയ മേഖലകളില്‍ ഒരു  ശ്രദ്ധയുമില്ലാതെ കുമാരസ്വാമി- വീഡിയോ വൈറല്‍

Synopsis

പത്രം വായിച്ചുകൊണ്ട് കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തുന്ന കുമാരസ്വാമിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ബംഗ്ലൂരു:  പ്രളയ ബാധിത പ്രദേശങ്ങളില്‍ ഒരു ശ്രദ്ധയുമില്ലാതെ വ്യോമ നിരീക്ഷണം നടത്തുന്ന കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വ്യോമ നിരീക്ഷണം നടത്തുന്ന കുമാരസ്വാമി പുറത്തോട്ട് ശ്രദ്ധിക്കാതെ പത്രം വായിക്കുന്നതാണ് ദൃശ്യം. ഇതില്‍ കുമാരസ്വാമിയെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.  

അതേസമയം, ഉരുൾപൊട്ടലും പ്രളയവുമുണ്ടായ കർണാടകയിൽ 15,000 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.  850 വീടുകൾ ഇതിനോടകം കുടക് മേഖലയിൽ മാത്രം തകർന്നു. കാവേരി നദി കരകവിഞ്ഞൊഴുകി കൃഷിയിടങ്ങിലേക്കും ജനവാസ മേഖലകളിലേക്കും കയറി. പലയിടങ്ങളിലും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താനാവുന്നില്ല.

വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ദക്ഷിണ കന്നഡ ജില്ലയിലെ കുടകും മടിക്കേരിയും തകർന്നു. ഓറഞ്ച് തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും മൈസൂർ-മടിക്കേരി, മൈസൂർ-മംഗലുരു റോഡുകളും കുത്തിയൊലിച്ചു. നാലായിരത്തോളം പേരെ ഇതിനോടകം രക്ഷപ്പെടുത്തി. പ്രതികൂല സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമാണ്. പലയിടത്തും എത്തിപ്പെടാനാവുന്നില്ല. 17 ദുരിതാശ്വാസ ക്യാംപുകളിലായി നാലായിരത്തിലധികം പേർ ഇതിനോടകം ഉണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ