കര്‍ണാടകയില്‍ ഉരുള്‍പൊട്ടലും പ്രളയവും: മടിക്കേരിയില്‍ ദേശീയപാത ഒലിച്ചുപോയി

By Web TeamFirst Published Aug 20, 2018, 4:17 PM IST
Highlights

മഴയും പ്രളയവും കര്‍ണാടകയില്‍ കൂടുതലായി ബാധിച്ചത് മടിക്കേരിയിലാണ്. മടിക്കേരിയിലെ ദേശീയപാത ഒലിച്ചുപോയി.  850 വീടുകൾ ഇതിനോടകം കുടക് മേഖലയിൽ മാത്രം തകർന്നു. കാവേരി നദി കരകവിഞ്ഞൊഴുകി കൃഷിയിടങ്ങിലേക്കും ജനവാസ മേഖലകളിലേക്കും കയറി. 

ബംഗ്ലൂരു:  മഴയും പ്രളയവും കര്‍ണാടകയില്‍ കൂടുതലായി ബാധിച്ചത് മടിക്കേരിയിലാണ്. മടിക്കേരിയിലെ ദേശീയപാത ഒലിച്ചുപോയി.  850 വീടുകൾ ഇതിനോടകം കുടക് മേഖലയിൽ മാത്രം തകർന്നു. കാവേരി നദി കരകവിഞ്ഞൊഴുകി കൃഷിയിടങ്ങിലേക്കും ജനവാസ മേഖലകളിലേക്കും കയറി. 

ദേശീയപാത ഒലിച്ചുപോയ മടിക്കേരിയില്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍

വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ദക്ഷിണ കന്നഡ ജില്ലയിലെ കുടകും മടിക്കേരിയും തകർന്നു. ഓറഞ്ച് തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും മൈസൂർ-മടിക്കേരി, മൈസൂർ-മംഗലുരു റോഡുകളും കുത്തിയൊലിച്ചു. നാലായിരത്തോളം പേരെ ഇതിനോടകം രക്ഷപ്പെടുത്തി. പ്രതികൂല സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമാണ്. പലയിടത്തും എത്തിപ്പെടാനാവുന്നില്ല. 17 ദുരിതാശ്വാസ ക്യാംപുകളിലായി നാലായിരത്തിലധികം പേർ ഇതിനോടകം ഉണ്ട്. 

പ്രധാന കാർഷിക-വ്യാപാര മേഖലയായ കുടകിന്റെ തകർച്ച സംസ്ഥാനത്തെ വൻതോതിൽ ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. റോഡുകളും കൃഷിയിടങ്ങളും പൂർവ്വ സ്ഥ്തിയിലെത്തിക്കാൻ ദീർഷനാളെടുക്കും. കർണാക സർക്കാരിനൊപ്പം കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകളുംസൈനിക വിഭാഗങ്ങളും ചേർന്ന് 2000ത്തോളം പേരാണ് ഊർജിതമായ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

കർണാടകയിൽ 15,000 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ കാരണം പലയിടങ്ങളിലും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താനാവുന്നില്ല.


 

click me!