കാവേരി വിഷയത്തിൽ രജനീകാന്തിന് മറുപടിയുമായി എച്ച് ഡി കുമാരസ്വാമി

Web Desk |  
Published : Feb 03, 2022, 04:37 PM ISTUpdated : Mar 22, 2022, 07:11 PM IST
കാവേരി വിഷയത്തിൽ രജനീകാന്തിന് മറുപടിയുമായി എച്ച് ഡി കുമാരസ്വാമി

Synopsis

കാവേരി വിഷയത്തിൽ രജനീകാന്തിന് മറുപടിയുമായി എച്ച് ഡി കുമാരസ്വാമി

ചെന്നൈ: കാവേരി വിഷയത്തിൽ രജനീകാന്തിന് മറുപടിയുമായി നിയുക്ത കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രജനീകാന്ത് കർണാടകത്തിലെ അണക്കെട്ടുകളിൽ വെളളമുണ്ടോ എന്ന് ആദ്യം പരിശോധിക്കണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. കർഷകർക്ക് വെളളം കിട്ടുന്നോ എന്ന് മനസ്സിലാക്കി വേണം നിലപാടെടുക്കാനെന്നും കുമാരസ്വാമി ബെംഗളൂരുവിൽ പറഞ്ഞു.

കര്‍ണടാകത്തില്‍ കണ്ടത് ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് രജനീകാന്ത് വിമര്‍ശിച്ചിരുന്നു. ജനാധിപത്യത്തെ അവഹേളിക്കുന്ന തരത്തിലുള്ള നടപടികളാണ് കര്‍ണാടക ഗവര്‍ണറില്‍ നിന്നുണ്ടായതെന്നും ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം പറഞ്ഞു. 

കര്‍ണാടകയില്‍ ഇന്നലെ കണ്ടത് ജനാധിപത്യത്തിന്‍റെ വിജയമാണ്.ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി കുറച്ചു സമയത്തിനായി അപേക്ഷിച്ചപ്പോള്‍ ഗവര്‍ണര്‍ 15 ദിവസമാണ് നല്‍കിയത്. ഇത് ജനാധിപത്യത്തെ അവഹേളിക്കലാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയോട് ഞാന്‍ നന്ദി പറയുകയാണ്. 

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അതു സംബന്ധിച്ച തീരുമാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്പോള്‍ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുവരെ പാര്‍ട്ടി രൂപീകരിച്ചിട്ടില്ല എന്നാല്‍ ഞങ്ങള്‍ എന്തിനും സജ്ജരാണ്. മാത്രമല്ല രാഷ്ട്രീയസഖ്യങ്ങളെക്കുറിച്ച് പറയാനുള്ള സമയമല്ല ഇത്- രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിർണ്ണായക നീക്കവുമായി ഇന്ത്യ; ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി, താരിഖ് റഹ്‌മാന് കത്ത് കൈമാറി
'പിഎം ശ്രീയിൽ ഒപ്പിട്ടതിൽ സര്‍ക്കാരിന് തെറ്റ് പറ്റി, അത് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തി'; വിശദീകരിച്ച് എംവി ഗോവിന്ദൻ