അപ്രഖ്യാപിത ഹർത്താല്‍; എൻഐഎ അന്വേഷിക്കണമെന്ന് കുമ്മനം

Web Desk |  
Published : Apr 18, 2018, 06:33 PM ISTUpdated : Jun 08, 2018, 05:45 PM IST
അപ്രഖ്യാപിത ഹർത്താല്‍; എൻഐഎ അന്വേഷിക്കണമെന്ന് കുമ്മനം

Synopsis

അപ്രഖ്യാപിത ഹർത്താല്‍ എൻഐഎ അന്വേഷിക്കണമെന്ന് കുമ്മനം

തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ നടന്ന അതിക്രമങ്ങളെപ്പറ്റി എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിലെ 8 ജില്ലകളിൽ വർഗ്ഗീയ കലാപം അഴിച്ചു വിടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന ഉത്തരമേഖലാ ഡിജിപിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഇതേപ്പറ്റി മുൻകൂട്ടി അറിവുണ്ടായിട്ടും അക്രമികളെ തടയാനോ ഇതര മതസ്ഥരുടെ കടകൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം ഉറപ്പാക്കാനോ സാധിക്കാഞ്ഞതിന്‍റെ കാരണം മുഖ്യമന്ത്രി വിശദീകരിക്കണം. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് നിഷ്ക്രിയമാകാൻ കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമാണ്. അക്രമികളിൽ പലരും സിപിഎമ്മിൽ നുഴഞ്ഞുകയറിയ തീവ്രവാദികളാണ്. അതുകൊണ്ടാണ് അവരെ നിയന്ത്രിക്കാൻ പൊലീസ് മടികാണിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ ധനസഹായം നൽകണം.

ബിജെപിയെ നേരിടാൻ ഇരുമുന്നണികളും തീവ്രവാദികളെ  പ്രോത്സാഹിപ്പിച്ചതിന്‍റെ ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.  കഴിഞ്ഞ ദിവസം മലബാർ മേഖലയിൽ ഉണ്ടായ വർഗ്ഗീയ കലാപത്തിന് മുഖ്യമന്ത്രി അടക്കമുള്ളവർ ഉത്തരവാദികളാണ്. എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിലുള്ള നിലപാടാണ് മുഖ്യമന്ത്രിയും ചില മന്ത്രിമാരും പ്രതിപക്ഷ എംഎൽഎമാരും സാംസ്കാരിക നായകരും സ്വീകരിച്ചത്. ഈ തീക്കളി അവസാനിപ്പിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
'കലക്ടർ വെറും റീൽ സ്റ്റാർ'; ടീന ദാബിക്കെതിരെ വിദ്യാർത്ഥികൾ, രോഷം സമരക്കാരെ കാണാൻ വിസമ്മതിച്ചതോടെ