അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ല; മെഡിക്കല്‍ കോഴയില്‍ മലക്കം മറിഞ്ഞ് കുമ്മനം

By Web DeskFirst Published Aug 30, 2017, 12:41 PM IST
Highlights

തിരുവനന്തപുരം: മെഡിക്കല്‍ കോഴ കേസില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പരാതിക്കാരനും. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ ലോകായുക്തയില്‍ മൊഴി നല്‍കി. കുമ്മനം രാജശേഖരന് ഒരു പരാതിയും നല്‍കിയിട്ടില്ലെന്നായിരുന്നു എസ്.ആര്‍.മെഡിക്കല്‍ കോളജ് ഉടമ ഷാജിയുടെ മൊഴി.

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളിജിന്റെ അപിലേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നായിരുന്നു ബിജെപി സംസ്ഥാ അധ്യക്ഷന്റെ മൊഴി. അന്വേഷിക്കാനായി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീശനെയും എ.കെ.നസീറിനെയും ചുമതലപ്പെടുത്തി. പാര്‍ട്ടിയുമായി സംഭവത്തിന് ബന്ധമില്ലെന്ന് ഇവര്‍ ഓഫീസ് സെക്രട്ടറിയ അറിയിച്ചതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ലെന്നായിരുന്നു കുമ്മനം ലോകായുക്തയക്ക് നല്‍കിയ മൊഴി. 

പരാതിക്കാരന്‍ ലോകായുക്തയില്‍ നല്‍കിയ സമര്‍പ്പിച്ചിട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇതുവരെ കണ്ടില്ലെന്നും കുമ്മനം പറഞ്ഞു. വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ വെള്ളം ചേര്‍ത്തായിരുന്നു കോളജ് ഉടമ ഷാജിയുടെ മൊഴി. ബിപെി നേതാക്കള്‍ക്കെതിരെ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നായിരുന്നു ഷാജിയുടെ മൊഴി. ഒരു ഹോട്ടലിലേക്ക് രണ്ടു ബിജെപി നേതാക്കള്‍ വിളിപ്പിച്ചു. തനിക്ക് ഒരു പരാതിയുമില്ലെന്ന് പറഞ്ഞു. മൊഴിയും ഒപ്പിട്ടു നല്‍കിയിട്ടില്ലെന്ന ലോകായുക്തയ്ക്ക് ഷാജി മൊഴി നല്‍കി. 

കോളജിന്റെ അഫിലേഷന് അഞ്ചു കോടി 60 ലക്ഷം കോഴ ഇടപാട് നടന്നുവെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍. പക്ഷെ കോഴ നല്‍കിയിട്ടില്ലെന്നും കണ്‍സള്‍ട്ടന്‍സിയായ 25 ലക്ഷം രൂപ ബിജെപി മുന്‍ സഹകരണ സെല്‍ കണ്‍വീനര്‍ വിനോദിന് നല്‍കിയെന്നായിരുന്നു വിജിലന്‍സിന് ഷാജി നല്‍രിയ മൊഴി. അന്വേഷണ കമ്മീഷന്‍ അംഗങ്ങളായിരുന്ന ശ്രീശനും നസീറിനും ലോകായുക്ത നോട്ടീസ് നല്‍കി.
 

click me!