കുനിയിൽ ഇരട്ടക്കൊല: സാക്ഷികളെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച്

By Web TeamFirst Published Sep 25, 2018, 11:51 AM IST
Highlights

കുനിയില്‍ ഇരട്ടക്കൊലപാതക കേസിന്‍റെ വിചാരണയ്ക്കിടെ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും പ്രതികള്‍ ശ്രമിക്കുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഒന്നാം പ്രതി മുക്താര്‍ നാലാം പ്രതി ഉമ്മര്‍, ഏഴാം പ്രതി ഫസല്‍ റഹ്മാന്‍‍ എന്നിവരാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. റിപ്പോര്‍ട്ട് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. 

മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലപാതക കേസിന്‍റെ വിചാരണയ്ക്കിടെ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും പ്രതികള്‍ ശ്രമിക്കുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഒന്നാം പ്രതി മുക്താര്‍ നാലാം പ്രതി ഉമ്മര്‍, ഏഴാം പ്രതി ഫസല്‍ റഹ്മാന്‍‍ എന്നിവരാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. റിപ്പോര്‍ട്ട് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. 

ഈ സാഹചര്യത്തില്‍ മൂന്ന് പ്രതികളുടേയും ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സഹോദരങ്ങളായ കൊളക്കാടന്‍ അബൂബക്കര്‍, അബ്ദുള്‍കലാം ആസാദ് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ ബുധനാഴ്ചയാണ് വിചാരണ തുടങ്ങിയത്. 

2012 ജൂണ്‍ 10നാണ് കേസിന് ആസ്പദമായ സംഭവം. അതീഖ് റഹ്മാന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളായിരുന്നു അബൂബക്കറും അബ്ദുള്‍കലാം ആസാദും. ഇതിന്‍റെ വൈരാഗ്യമാണ് അബൂബക്കറിന്‍റെയും ആസാദിന്‍റെയും കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

click me!