കുന്തിപ്പുഴ വഴിമാറി ഒഴുകുന്നു; പുതിയ മണല്‍തിട്ടയും നദീതീരവും കാണാന്‍ സന്ദര്‍ശക തിരക്ക്

Published : Aug 31, 2018, 08:49 AM ISTUpdated : Sep 10, 2018, 04:11 AM IST
കുന്തിപ്പുഴ വഴിമാറി ഒഴുകുന്നു; പുതിയ മണല്‍തിട്ടയും നദീതീരവും കാണാന്‍ സന്ദര്‍ശക തിരക്ക്

Synopsis

പുഴ ഗതിമാറിയൊഴുകുന്നതിനെ അപൂർവ്വ പ്രതിഭാസമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. സ്വാഭാവിക പാത തിരിച്ചുപിടിക്കാൻ   വർഷങ്ങൾ കൊണ്ട് ഒരു പുഴ സ്വയം നടത്തുന്ന ക്രമീകരണം. പുതിയ മണൽതിട്ടയും നദീതീരവും കാണാൻ കുന്തിപ്പുഴയോരത്തേക്ക്  നിരവധിപേരാണത്തുന്നത്.

പാലക്കാട്: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് മണ്ണാർക്കാട്ടെ കുന്തിപ്പുഴ വഴി മാറി ഒഴുകുന്നു. ഒരേക്കർ പ്രദേശത്തെ കൃഷി സ്ഥലം കവർന്നാണ്  പുതിയ ദിശ. സൈലന്റ് വാലിയിലൂടെ ഒഴുകി ഭാരതപ്പുഴയിലേക്ക് ചേരുന്ന പ്രധാന പുഴകളിലൊന്നാണ് കുന്തിപ്പുഴ.  നേരത്തെ പുഴ ഒഴുകിയിരുന്ന വഴിയിൽ ചെറിയ നീർച്ചാലാണ് ഇപ്പോള്‍. അര കിലോമീറ്ററോളം വളഞ്ഞ് തത്തേങ്ങലം ഭാഗത്താണ് പുഴ വഴിമാറിയൊഴുകിയത്.  

കയ്യേറിയ സ്ഥലങ്ങളെല്ലാം പുഴ തിരിച്ചുപിടിച്ചു.  ഒപ്പം  സമീപപ്രദേശത്ത് കൃഷിനാശവുമുണ്ട്. പുഴയ്ക്കിരുവശവും കൂറ്റൻ മരങ്ങളും പാറക്കല്ലുകളും അടിഞ്ഞുകൂടിയിരിക്കുകയാണ്. പുഴ ഗതിമാറിയൊഴുകുന്നതിനെ അപൂർവ്വ പ്രതിഭാസമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. സ്വാഭാവിക പാത തിരിച്ചുപിടിക്കാൻ   വർഷങ്ങൾ കൊണ്ട് ഒരു പുഴ സ്വയം നടത്തുന്ന ക്രമീകരണം. പുതിയ മണൽതിട്ടയും നദീതീരവും കാണാൻ കുന്തിപ്പുഴയോരത്തേക്ക്  നിരവധിപേരാണത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി