കുവൈറ്റില്‍ സ്വദേശികളുടെയും വിദേശികളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു

By Web DeskFirst Published Jun 3, 2016, 1:13 AM IST
Highlights

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ഡിഎന്‍എ സാന്പിള്‍ ശേഖരിക്കാനുള്ള നിയമമാണ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗവും, പൗരത്വ-- പാസ്പോര്‍ട്ട്കാര്യ വകുപ്പും സംയുക്തമായിട്ടാണ് ഡിഎന്‍എ സാന്പിളുകള്‍ ശേഖരിക്കുന്നത്. നിലവില്‍ ഇതിനായി മൂന്നു സെന്ററുകള്‍ ആരംഭിച്ചിച്ചിട്ടുണ്ട്. 
ഡി.എന്‍.എ സാന്പിളുകള്‍ രാജ്യ താത്പര്യത്തിനും, കുറ്റകൃത്വങ്ങള്‍  കണ്ടെത്താനും വേണ്ടി മാത്രമേ ഉപയോഗിക്കൂവെന്ന്  അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്കായാണ് ഇവ നടപ്പിലാക്കുന്നത്. ഇവര്‍ക്കായി അനുവദിച്ചിരിക്കുന്ന ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ ഇനി മുതല്‍ ലഭ്യമാകണമെങ്കില്‍ ഡിഎന്‍എ സാന്പിളുകള്‍ നല്‍കണം. ഉമീനീരില്നിന്നുള്ള ഡിഎന്‍എ സാന്പിള്‍ ശേഖരണത്തിന് ഒരു മിനിറ്റ് മാത്രമേ ആവശ്യമുള്ളെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യ 43,14,586 പേരാണ്. 

click me!