കുവൈറ്റില്‍ ചൂടു കനത്തു; പകല്‍സമയം ജോലിക്ക് നിയന്ത്രണം

By Web DeskFirst Published Jun 1, 2016, 7:14 PM IST
Highlights

വേനല്‍ ശക്തമായതോടെ കുവൈറ്റില്‍ ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് മദ്ധ്യാഹ്ന പുറം ജോലിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍ വന്നു. വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകള്‍ മരവിപ്പിക്കുമെന്ന് മാന്‍പവര്‍ പബ്ലിക് അതോറിറ്റി മുന്നറിയിപ്പും നല്കിയിട്ടുണ്ട്.

രാജ്യത്ത് മധ്യാഹ്ന പുറം ജോലിക്ക് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് മുതല്‍ നിലവില്‍ വന്നത്. ഓഗസ്റ്റ് 31 വരെ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ സൂര്യാതപം ഏല്ക്കുന്ന തരത്തില്‍ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നതിനോ ചെയ്യിപ്പിക്കുന്നതിനേയാണ് വിലക്ക്. ഉത്തരവ് ശക്തമായി നടപ്പിലാക്കുമെന്ന് അതോറിറ്റി ആക്ടിംഗ് ഡയറക്ടര്‍ അഹമദ് അല്‍ മൗസ വെളിപ്പെടുത്തി. രാജ്യാന്തര ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്. അപകടകരമായ സാഹചര്യത്തില്‍ ആശ്വാസമെന്ന നിലയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഉച്ചവിശ്രമം അനുവദിക്കാതിരിക്കുക എന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്നതാണ് അധികൃതരുടെ നിലപാട്. ഇതിനായി പ്രത്യേക പരിശോധന സംഘത്തെ നിയമിക്കും. വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകള് മരവിപ്പിക്കും. പിടിക്കപ്പെടുന്ന ഒരോ തൊഴിലാളികള്ക്ക് 100 ദിനാര്‍ വീതം പിഴ ഈടക്കുകയും, കേസ് പ്രോസിക്യൂഷന് കൈമാറുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

click me!