കുവൈത്തില്‍ ഈ വര്‍ഷം മാത്രം 14,400 പേരെ നാടുകടത്തി

By Web DeskFirst Published May 1, 2016, 5:15 AM IST
Highlights

കുവൈത്ത്സിറ്റി: കുവൈത്തില്‍ നിന്ന് 2016-ജനുവരി മുതല്‍  ഇതുവരെ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍  14,400 വിദേശികളെ നാട് കടത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ 2015 മുതല്‍ നാട് കടത്തപ്പെട്ടവരുടെ എണ്ണം 41,000 കഴിഞ്ഞു. താമസ-കുടിയേറ്റം, തൊഴില്‍, ഗതാഗത നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ടവരാണ് നാട്കടത്തപ്പെട്ടവര്‍. 2015-ല്‍ മാത്രം നാട് കടത്തപ്പെട്ടവര്‍ 26,600 ആയിരുന്നു. ഏഷ്യന്‍ വംശജരാണ് നാടുകടത്തപ്പെട്ടവരില്‍ അധികവും.

ചുരുങ്ങിയ കാലത്തിനിടെയില്‍ ഇത്രയധികം നിയമലംഘകരെ നാട് കടത്തിയിരിക്കുന്നത് മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.പൊതുസുരക്ഷ സേന,കുടിയേറ്റ വകുപ്പ്,ഗതാഗത വിഭാഗം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നടപടികള്‍ ഏകോപനം നടത്തുന്നത്. ലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരുടെ  നിയമപരമായ നടപടികള്‍ 30-ദിവസത്തിനകം പൂര്‍ത്തികരിച്ചാണ് നാട് കടത്തല്‍.

ഇത്തരക്കാര്‍ക്ക് തിരികെ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് ഒരു ലക്ഷത്തില്‍ അധികം വിദേശികള്‍ താമസ-കുടിയേറ്റ നിയമ ലംഘകരായലട്ടുണ്ടന്നാണ്  റിപ്പോര്‍ട്ട്. ഇതില്‍ 28,000 ഇന്ത്യക്കാരുടെണ്ടന്ന് എംബസി അടുത്തിടെ പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

click me!