കുവൈറ്റില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍

By Web DeskFirst Published Jul 2, 2016, 12:26 AM IST
Highlights

തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ എല്ലാ നടപടികളും കമ്പ്യൂട്ടറില്‍ പരിശോധിക്കാനും പേപ്പര്‍ ജോലികള്‍ നിറുത്തലാക്കുകയും ചെയ്യുന്നത് വഴി വകുപ്പിലെ വിവിധ ഓഫീസുകളില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കാനുമാണ് പുതിയ സംവിധാനം. ഇതോടെപ്പം സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമങ്ങള്‍ക്കനുസരിച്ചാണോ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ആഭ്യന്തര വകുപ്പുമായി സഹകരിച്ച് തൊഴില്‍ വിഭാഗം പരിശോധനയും നടത്തും. തൊഴില്‍ നിയമത്തിലെ 141 ാം വകുപ്പനുസരിച്ചുള്ള നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ തൊഴിലുടമകള്‍ക്ക് അധികസമയം അനുവദിച്ചിട്ടുണ്ട്.

നിയമലംഘനം തുടരുകയാണെങ്കില്‍, തൊഴിലുടമയെ അന്വേഷണ വകുപ്പിന് കൈമാറും. നിയമലംഘനം ഒഴിവാകുന്നതുവരെ ഇവരുടെ ഫയലുകള്‍ സസ്‌പെന്‍ഡ് ചെയ്യും. സ്ഥിരമായി നിയമലംഘനം തുടരുന്ന സ്വകാര്യ മേഖലയിലുള്ള 703 സ്ഥാപനങ്ങളുടെ ഫയലുകള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെ  67 ഫയലുകള്‍ ഇത്തരത്തില്‍ റദ്ദാക്കി. വിദേശികളായ തൊഴിലാളികള്‍ക്കെതിരേ തൊഴിലുടമകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിരവധി ഒളിച്ചോടല്‍ കേസുകള്‍ തീര്‍പ്പാക്കിയെങ്കില്ലും 1588കേസുകള്‍ നിലവില്‍  പരിഹാരം കാത്ത് കിടക്കുകയാണ്.

click me!