
ചിരിയുടെ കൊടിയേറ്റം, ചിരിയുടെ മാത്രമല്ല, നർമ്മം കലർന്ന ചിന്തയുടേയും കൊടിയേറ്റമാണെന്ന് ഗ്രന്ഥകർത്താവ്. കാരണം കോടിയേരിയുടെ പ്രസംഗങ്ങൾ നർമ്മം മാത്രമല്ല, കുറിക്കു കൊള്ളുന്ന വിമർശനങ്ങളും കൂടിയാണ്. എന്നാൽ ചുമതല കൂടിയപ്പോൾ പ്രസംഗത്തിൽ നിന്ന് നർമ്മം ചോർന്നുപോയെന്ന് കോടിയേരി ബാലകൃഷ്ണൻ.
വി എസ് അച്യുതാനന്ദനാണ് പുസ്തകം പ്രകാശനം ചെയ്തത്. വാക്കിന്റെ വായ്ത്തലയെ കുറിച്ച് ഓർമ്മിപ്പിച്ച് വിഎസിന്‍റെ പ്രസംഗം. പുസ്തകം ഏറ്റുവാങ്ങിയത് നടൻ ഇന്ദ്രൻസ്. പുത്തരിക്കണ്ടത്ത് നടക്കുന്ന പുസ്തകമേളയിലാണ് ചിരിയുടെ കൊടിയേറ്റം പ്രകാശനം ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam