സരബ്ജിത്ത് കൊലപാതകം; പ്രതികളെ പാക് കോടതി വെറുതെ വിട്ടു

By Web TeamFirst Published Dec 16, 2018, 11:57 AM IST
Highlights

 ഇന്ത്യക്കാരാനായ സരബ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ വെറുതെ വിട്ടു. സാക്ഷികള്‍ കോടതിയില്‍ കൂറുമാറിയതോടെ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനായില്ല. ലാഹോര്‍ കോടതിയുടേതാണ് വിധി.

ലാഹോര്‍: പാക്കിസ്ഥാന്‍ കോടതിയില്‍ ഇന്ത്യക്കാരനായ സരബ്ജിത്ത് സിംഗ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെ പാക് കോടതി വെറുതെ വിട്ടു. അമിര്‍  തണ്ട്ബ, മുദാസിര്‍ മുനീര്‍ എന്നീ മുഖ്യപ്രതികളെയാണ് ലാഹോര്‍ കോടതി വെറുതെ വിട്ടത്. 

സരബ്ജിത്തിന് ജയിലില്‍ വച്ച് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്ന് പാക്കിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സാക്ഷികള്‍ കോടതിയില്‍ കൂറുമാറിയതോടെ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനായില്ല. 

പാക് ജയിലില്‍ വച്ചുണ്ടായ മര്‍ദ്ദനത്തില്‍‌ പരിക്കേറ്റ് 2013ലാണ് സരബ്ജിത്ത് സിംഗ് മരിച്ചത്. 1990 ലെ ബോംബ് സ്ഫോടനത്തില്‍ കുറ്റക്കാരനെന്ന് ആരോപിച്ചാണ് പാക്കിസ്ഥാന്‍ കോടതി സരബ്ജിത്തിനെ വധശിക്ഷയ്ക്ക് വിധിച്ചത്. സരബ്ജിത്തിനെ മോചിപ്പിക്കാന്‍ ഇന്ത്യ നയതന്ത്ര ഇടപടെല്‍ നടത്തുന്നതിനിടെയാണ് സരബ്ജിത്ത് ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റ് മരിച്ചത്. 

click me!