ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയ യുവതിക്ക് 100 വര്‍ഷം തടവ്

Published : Apr 30, 2016, 05:54 PM ISTUpdated : Oct 05, 2018, 03:47 AM IST
ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയ യുവതിക്ക് 100 വര്‍ഷം തടവ്

Synopsis

അമേരിക്കന്‍ സ്വദേശിയായ മിഷേല്‍ വില്‍ക്കിന്‍സ് എന്ന യുവതിയെ ആക്രമിച്ചതിനും ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിനാണ് ഡൈനല്‍ ലേനെ കോടതി ശിക്ഷിച്ചത്. കൊലപാതക ശ്രമവും നിയമപരമല്ലാത്ത ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചുവെന്നാണ് ലെയിനിനെതിരെ ചുമത്തിയ കുറ്റങ്ങള്‍. 

ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് ലെയിനിനെതിരെ കൊലപാതക കുറ്റം ചുമത്താന്‍ പ്രേസിക്യൂഷന്‍ ശ്രമിച്ചിരുന്നുവെങ്കിലും കുട്ടി ജിവിച്ചിരുന്നുവെന്നത് തെളിയാക്കാനാകാത്തതിനാല്‍ കോടതി അത് തള്ളുകയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കോടതി ലെയിനെ ശിക്ഷിച്ചത്. 

കാമുകന് മുന്നില്‍ ഗര്‍ഭിണിയാണെന്ന് അഭിനയിച്ച ലെയിന്‍ അയാളെയും വഞ്ചിച്ചതായും കോടതി വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന്‍റെ സ്‌കാന്‍ ഇമേജ് തരപ്പെടുപത്തിയാണ് ലെയിന്‍ കാമുകനെ വഞ്ചിച്ചിരുന്നത്. പിന്നീട് പരാതിക്കാരിയായ മിഷേല്‍ വില്‍ക്കിന്‍സ് എന്ന ഗര്‍ഭിണിയെ പരിചയപ്പെട്ട ലെയിന്‍ ഗര്‍ഭകാലത്ത് ധരിക്കാനുള്ള വസ്ത്രങ്ങള്‍ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് അവരെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. 

വീട്ടിലെത്തിയ മിഷേലിന് നേരെ ലെയിന്‍ നടത്തിയ ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെടുകയായിരുന്നു. ലെയിനിന്റേതി സമാനതകളില്ലാത്ത കുറ്റമാണെന്നായിരുന്നു ജഡ്ജി മരിയ ബോര്‍ക്കന്‍കോട്ടറുടെ നിലപാട്. മിഷേല്‍ വില്‍ക്കിനസണ്‍ വിധി സ്വാഗതം ചെയ്തപ്പോള്‍ കോടതി മുറിയില്‍ നിര്‍വ്വികാരമായാണ് ലേന്‍ വിധി കേട്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡിജിറ്റൽ ലോകത്തെ അന്തേവാസിയാണോ? അറിയാം ഡിജിറ്റൽ ഫാസ്റ്റിം​ഗിനെക്കുറിച്ച്, പരിശീലിക്കേണ്ടതെങ്ങനെ? ​ഗുണങ്ങളിവയാണ്!
വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസം, ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ പ്രതികരിച്ച് മന്ത്രി; '9000 രൂപയുടെ ധനസഹായം തുടരും, വാടകപ്പണം സർക്കാർ നൽകും'