കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കുന്നതിന് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

By Web TeamFirst Published Dec 2, 2018, 11:00 AM IST
Highlights

സംഭവ ദിവസം  രാവിലെ 11.45 ന് ശേഷം  രാഖികൃഷ്ണ പ്രധാന ഗേറ്റിലൂടെ പുറത്തേക്ക് പോകുന്നത്. പരീക്ഷാഹാളിൽ രാഖികൃഷ്ണ ക്രമക്കേട് കാട്ടിയെന്നാരോപിച്ച് ചുമതലയിൽ ഉണ്ടായിരുന്ന അദ്ധ്യാപകർ പിടികൂടിയിരുന്നു. ഉടനെ തന്നെ പരീക്ഷ ഹാളിൽ നിന്ന് രാഖിയെ പ്രിൻസിപ്പാളിന്‍റെ മുറിയിലേക്ക് മാറ്റി.

കൊല്ലം: കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിലെ ബിരുദ വിദ്ധ്യാർത്ഥിനി രാഖി കൃഷ്ണ ജീവനൊടുക്കുന്നതിനു തൊട്ട് മുന്പുള്ള ദൃശ്യങ്ങൾ പുറത്ത്. കോളേജിൽ നിന്ന് പ്രധാന ഗേറ്റ് കടന്ന് രാഖി പുറത്തേക്കിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്.

സംഭവ ദിവസം  രാവിലെ 11.45 ന് ശേഷം  രാഖികൃഷ്ണ പ്രധാന ഗേറ്റിലൂടെ പുറത്തേക്ക് പോകുന്നത്. പരീക്ഷാഹാളിൽ രാഖികൃഷ്ണ ക്രമക്കേട് കാട്ടിയെന്നാരോപിച്ച് ചുമതലയിൽ ഉണ്ടായിരുന്ന അദ്ധ്യാപകർ പിടികൂടിയിരുന്നു. ഉടനെ തന്നെ പരീക്ഷ ഹാളിൽ നിന്ന് രാഖിയെ പ്രിൻസിപ്പാളിന്‍റെ മുറിയിലേക്ക് മാറ്റി.

ഈ സംഭവങ്ങൾ  ശരിവെക്കുന്ന മൊഴികളാണ് അധ്യാപകരും സഹപാഠികളും പൊലീസിന് നൽകിയത്. പ്രിൻസിപ്പളിന്‍റെ മുറിയിൽ നിന്നാണ് രാഖി കൃഷ്ണ 200 മീറ്ററിലധികം ദൂരം വരുന്ന പ്രാധാന ഗേറ്റിലേക്ക് പോകുന്നത്. എന്നാൽ രാഖി പുറത്തേക്ക് പോകുന്നത് ആരും കണ്ടില്ലെന്ന കാര്യം വിചിത്രമെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

കോളേജിന്റെ വരാന്തയിൽ നിന്നു പോകുന്നതിന്റേയും സിസിടിവി ദൃശ്യങൾ പോലീസ് ശേഖരിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ്.  രാഖിയുടെ  സഹപാഠികളുടേതടക്കം കൂടുതൽ പേരുടെ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. ഇതിനിടെ രാഖിയുടെ മരണത്തിൽ ഫാത്തിമാ മാതാ കോളേജ് അധികൃതർ ആഭ്യന്തര അന്വേഷണ കമ്മിറ്റി രൂപികരിച്ചു.
 
click me!