നാട്ടാന സെൻസസ്; സീനിയറും ജൂനിയറും തലസ്ഥാനത്ത്

By Web TeamFirst Published Dec 2, 2018, 10:02 AM IST
Highlights

ദേവസ്വംബോര്‍ഡിന് കീഴിലുള്ള ചെങ്കള്ളൂര്‍ ക്ഷേത്രത്തിലെ എണ്‍പത്തിയേഴുകാരി ദാക്ഷായണിയാണ് ആനകളിലെ മുത്തശി. സംസ്ഥാനത്ത് മാത്രമല്ല ,ഏഷ്യയിലെ ആന മുത്തശിയായി 2013ല്‍ തന്നെ ദാക്ഷായണിയെ തെരഞ്ഞെടുത്തിരുന്നു.  ഇത് വഴി ഗിന്നസ്ബുക്കിലും ആനമുത്തശി ഇടം നേടിയിരുന്നു. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നാണ് ദേവസ്വംബോർഡിന് ദാക്ഷായണിയെ ലഭിക്കുന്നത്. 
 
തിരുവനന്തപുരം: നാട്ടാന സെന്‍സസ് പൂര്‍ത്തിയാകുമ്പോള്‍ തലസ്ഥാനത്തെ ആനപ്രേമികള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ ആനയും  പ്രായം കൂടിയ ആനയും തിരുവനന്തപുരത്താണുള്ളത്. ആനകളിലെ കുഞ്ഞനും മുത്തശിയും തിരുവനന്തപുരത്താണ് . കോട്ടൂര്‍ ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ ഒന്‍പതുമാസം പ്രായമുള്ള  കണ്ണനാണ് സംസ്ഥാനത്തെ ആനകളിലെ ബേബി . 

ദേവസ്വംബോര്‍ഡിന് കീഴിലുള്ള ചെങ്കള്ളൂര്‍ ക്ഷേത്രത്തിലെ എണ്‍പത്തിയേഴുകാരി ദാക്ഷായണിയാണ് ആനകളിലെ മുത്തശി. സംസ്ഥാനത്ത് മാത്രമല്ല ,ഏഷ്യയിലെ ആന മുത്തശിയായി 2013ല്‍ തന്നെ ദാക്ഷായണിയെ തെരഞ്ഞെടുത്തിരുന്നു.  ഇത് വഴി ഗിന്നസ്ബുക്കിലും ആനമുത്തശി ഇടം നേടിയിരുന്നു. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നാണ് ദേവസ്വംബോർഡിന് ദാക്ഷായണിയെ ലഭിക്കുന്നത്. 

കോന്നിആനക്കൊട്ടിലിൽ  ജനിച്ച ദാക്ഷായണി തന്നെയാണ് ദേവസ്വംബോര്‍ഡിനു കീഴില്‍ ഏറ്റവു കൂടുതല്‍ തവണ എഴുന്നള്ളത്ത് നടത്തിയത്. അല്‍പം കാഴ്ചക്കുറവ് മാത്രമേ ഈ പ്രായത്തിലും ആനമുത്തശിക്കൊള്ളു. ചിന്നക്കനാലില്‍ നിന്ന് 5മാസം പ്രായമുള്ളപ്പോളാണ് കണ്ണന്‍ കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെത്തിയത്.

click me!