
രാജ്ഭവൻ മുതൽ കാസർകോഡ് ടൗൺ വരെ 700 കിലോമീറ്റർ നീളത്തില്‍ ആയിരങ്ങള്‍ ചങ്ങലയില്‍ അണിനിരന്നു. വൈകിട്ട് 5 മണിക്ക് ആരംഭിച്ച ചങ്ങലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരും അണിനിരന്നു.
കേന്ദ്രത്തിന്റെ നോട്ട് നിരോധന നടപടി ജനദ്രോഹപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനേകം പേരുടെ മരണമുണ്ടായതല്ലാതെ ഇതുമൂലം ഒന്നും നടന്നില്ല. ഒരുകാര്യം ചെയ്യുമ്പോൾ തെറ്റാണെന്ന് തിരിച്ചറിഞ്ഞാൽ തിരുത്തണമെന്നും പിണറായി പറഞ്ഞു.
നിലവിലെ നോട്ടടി ശാലകൾ മൂന്ന് ഷിഫ്റ്റുകളായി പ്രവർത്തിച്ചാലും ആറോ ഏഴോ മാസം കൊണ്ട്മാത്രമേ അസാധുവാക്കിയ നോട്ട് അച്ചടിച്ച് തീർക്കാൻ കഴിയുകയുള്ളു. ജനങ്ങളുടെ മേൽ കുതിര കയറാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുത്. രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നും തുഗ്ലക്കിന്റെ പരിഷ്കാരത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ നീക്കങ്ങളെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam