തൊടുപുഴയിൽ കോ ലീ ബി സഖ്യം; അവിശ്വാസം പാസായി, എൽ ഡി എഫിന് ഭരണനഷ്ടം

By Web TeamFirst Published Jan 25, 2019, 2:25 PM IST
Highlights

22 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. വോട്ടെടുപ്പിൽ നിന്ന് എൽ ഡി എഫ് വിട്ടുനിന്നു. വൈകിയെത്തിയ ഒരംഗത്തെ ഹാളിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്ന് എൽ ഡി എഫ് അറിയിച്ചു.

തൊടുപുഴ: തൊടുപുഴ എൽഡിഎഫിന് നഗരസഭാഭരണം നഷ്ടമായി. യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായി. ബി.ജെ.പി അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. ശബരിമല വിഷയത്തിൽ ഭക്തർക്കതിരെ നിൽക്കുന്ന എൽ ഡി എഫ് ഭരണം അവസാനിപ്പിക്കാൻ അവിശ്വാസത്തെ അനുകൂലിക്കുന്നുവെന്നായിരുന്നു ബി.ജെ.പി നിലപാട്. 

22 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. വോട്ടെടുപ്പിൽ നിന്ന് എൽ ഡി എഫ് വിട്ടുനിന്നു. വൈകിയെത്തിയ ഒരംഗത്തെ ഹാളിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്ന് എൽ ഡി എഫ് അറിയിച്ചു. ആറു മാസം മുമ്പ് ടോസിലൂടെ കിട്ടിയ ഭരണമാണ് എൽഡിഎഫിന് നഷ്ടമായത്. 

35 അംഗ കൗൺസിലിൽ യു ഡി എഫി ന് പതിനാലും എൽ ഡി എഫിന് പതിമൂന്നും  ബി ജെ പിക്ക് എട്ടും അംഗങ്ങളാണുള്ളത്. ഘടകകക്ഷി ധാരണ പ്രകാരം കേരളകോൺഗ്രസ് അംഗത്തിന് നഗരസഭ അദ്ധ്യക്ഷസ്ഥാനം നൽകുകയാണ് യു ഡി എഫിന്‍റെ ലക്ഷ്യം. അവിശ്വാസത്തെ പിന്തുണച്ചെങ്കിലും അദ്ധ്യക്ഷ പദവി തിരഞ്ഞെടുപ്പിൽ വിട്ടുനിൽക്കുമെന്നാണ് ബിജെപി നിലപാട്.

click me!