
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷം. ഗവർണർ പി സദാശിവം നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംത്തിന് വ്യക്തതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദിശാബോധമുള്ള പദ്ധതികൾ ഇല്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സമഗ്രമായ നയപ്രഖ്യാപനം പ്രതീക്ഷിച്ചവരെല്ലാം നിരാശരായെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു
ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. സർക്കാർ ഗവർണറെ കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam