റേഷന്‍ പ്രതിസന്ധി: എല്‍ഡിഎഫിന്റെ രാജ്‌ഭവന്‍മാര്‍ച്ച് ഇന്ന്

Web Desk |  
Published : Feb 18, 2017, 01:23 AM ISTUpdated : Oct 04, 2018, 05:57 PM IST
റേഷന്‍ പ്രതിസന്ധി: എല്‍ഡിഎഫിന്റെ രാജ്‌ഭവന്‍മാര്‍ച്ച് ഇന്ന്

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്. റേഷന്‍ സമ്പ്രദായം അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭ പ്രതിഷേധത്തിന്റെ തുടക്കമെന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.  കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, കേരളത്തിനവകാശപ്പെട്ട റേഷന്‍ വിഹിതം ഉറപ്പിക്കുന്നതില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറും വലിയ വീഴ്ച വരുത്തിയെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് ശേഷം രാജ്ഭവന് സമീപം നടക്കുന്ന പൊതു സമ്മേളനം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്നണി നേതാക്കളും എംഎല്‍എമാരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിഥികളും പങ്കെടുക്കും. ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് സിപിഎം - സിപിഐ കക്ഷികള്‍ക്കിടയില്‍ നിലവിലുള്ള വലിയ ഭിന്നതകള്‍ക്കിടെയാണ് റേഷന്‍ പ്രതിസന്ധി പ്രശ്‌നത്തില്‍ മുന്നണി സംവിധാനം സമരത്തിനൊരുങ്ങുന്നതെന്ന പ്രത്യകതയുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് നിർണായക നീക്കങ്ങളുമായി കോൺഗ്രസ്; രമേശ് പിഷാരടിയെ തടഞ്ഞ വിഷയത്തിൽ പിന്നോട്ട് പോക്കില്ല, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
കണക്കുകൾ നിരത്തി മുഖ്യമന്ത്രിയുടെ കടന്നാക്രമണം, യുഡിഎഫ് കാലത്ത് 4 ലക്ഷം വീടുകൾ നൽകിയോ? യുഡിഎഫിന്‍റേത് വ്യാജ കണക്കെന്ന് വിമർശനം