യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ല, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും: എം വി ഗോവിന്ദന്‍

Published : May 15, 2026, 10:12 AM ISTUpdated : May 15, 2026, 10:18 AM IST
m v govindan

Synopsis

വലിയ പരാജയമാണ് ഉണ്ടായത് അതിന് നിരവധി കാരണങ്ങൾ ഉണ്ട് പാർട്ടി ഘടകങ്ങളിൽ എല്ലാം ചർച്ച ചെയ്യും

കണ്ണൂര്‍:  യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ലെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്‍ പറഞ്ഞു  ക്രി യാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തു ആ ചർച്ചയിൽ പൂർണ്ണമാകുന്നില്ല വലിയ പരാജയമാണ് ഉണ്ടായത് അതിന് നിരവധി കാരണങ്ങൾ ഉണ്ട് പാർട്ടി ഘടകങ്ങളിൽ എല്ലാം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം രാവിലെ  തുടങ്ങി  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്നുണ്ട് കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ കെ ശൈലജ, പി കെ ശ്രീമതി, ഇ പി ജയരാജൻ എന്നിവരും യോഗത്തിലുണ്ട്

അതിനിടെ കേരളം പാപ്പരായ സംസ്ഥാനമാണെന്ന എ.കെ ആന്റണിയുടെ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി "സാമ്പത്തിക വെല്ലുവിളികൾ ഏറ്റെടുക്കാൻ പര്യാപ്തമായ ഖജനാവാണ് പുതിയ സർക്കാരിന് കൈമാറിയത്" "വസ്തുതകൾ മനസ്സിലാക്കി പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്' "അധികാരം ഏറ്റെടുത്ത ദിവസം നടത്തിയ പ്രസ്താവന ജനക്ഷേമ പദ്ധതികളിൽ നിന്ന് പിൻവലിയാനുള്ള മുൻകൂർ ജാമ്യം എടുക്കലാണ് "വാഗ്ദാനങ്ങൾ ഇപ്പോൾ നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കും എന്ന നിലയിരുന്നു എകെ ആന്‍റണിയുടെ പ്രസ്താവന"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശന്‍ വരും മുമ്പേ ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങിപ്പോയി, കോൺ​ഗ്രസില്‍ പുകച്ചിൽ; കെ.സി ക്യാമ്പിലും അതൃപ്തി, സതീശന്റെ അടുത്തേക്ക് എംഎൽഎമാരുടെ ഒഴുക്ക്
നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; ചോദ്യപേപ്പർ ചോർച്ചയിൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയിൽ നിന്ന് വിവരങ്ങൾ തേടി