ചെങ്ങന്നൂര്‍ തോല്‍വിക്ക് കാരണം ഗ്രൂപ്പ് പോരെന്ന് ലീഗ്

Web Desk |  
Published : Jun 23, 2018, 04:02 PM ISTUpdated : Oct 02, 2018, 06:30 AM IST
ചെങ്ങന്നൂര്‍ തോല്‍വിക്ക് കാരണം ഗ്രൂപ്പ് പോരെന്ന് ലീഗ്

Synopsis

 ചെങ്ങന്നൂര്‍ തോല്‍വിക്ക് കാരണം ഗ്രൂപ്പ് പോരെന്ന് ലീഗ് കോണ്‍ഗ്രസ് സംഘടനാപരമായി ദുര്‍ബലമായിരുന്നു

ആലപ്പുഴ:ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്‍റെ തോല്‍വിക്ക് കാരണം ഗ്രൂപ്പ് പോരെന്ന് മൂസ്ലീം ലീഗ്. ലീഗ് നന്നായി പ്രവർത്തിച്ചെങ്കിലും കോൺഗ്രസ് സംഘടനാപരമായി ദുർബലമായിരുന്നെന്നാണ് ലീഗിന്‍റെ അവലോകനം. ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നത് തടയാനായില്ലെന്നും പരാമര്‍ശമുണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ചെങ്ങന്നൂർ നഗരസഭയും പത്തുപഞ്ചായത്തുകളും അടക്കം എല്ലാം തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ കൈവിട്ടു. യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തുകളിൽ പോലും ഒരു വോട്ടിന്‍റെയെങ്കിലും ഭൂരിപക്ഷം നേടാൻ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല.

പരാജയത്തില്‍ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവയ്ക്കാനാവില്ലെന്നും സംഘടനാപരമായ ദൗര്‍ബല്യങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു