പാലക്കാട് കെണിയില്‍ കുടുങ്ങി അവശനിലയിലായ പുലി ചത്തു

By Web TeamFirst Published Sep 24, 2018, 7:44 PM IST
Highlights

രാവിലെ ആറു മണിയോടെയാണ് കെണിയിൽ കുടുങ്ങിയ നിലയിൽ പുലിയെ ടാപ്പിങ് തൊഴിലാളികൾ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വന മേഖലയോട് ചേർന്ന ഇവിടെ പുലിയുടെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. പ്രദേശ വാസികളുടെ വളർത്തു മൃഗങ്ങളെ പുലി പിടിക്കുന്നത് പതിവായിരിക്കുകയാണ്.

പാലക്കാട്:പാലക്കാട് മംഗലം ഡാമിനു സമീപം ചാലി റബ്ബർ എസ്റ്റേറ്റിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു. ഏറെ നേരം കെണിയിൽ  കിടന്ന് അവശനിലയിലായതിനാൽ വിദഗ്ധ പരിശോധനക്കായി മണ്ണുത്തിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

രാവിലെ ആറു മണിയോടെയാണ് കെണിയിൽ കുടുങ്ങിയ നിലയിൽ പുലിയെ ടാപ്പിങ് തൊഴിലാളികൾ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വന മേഖലയോട് ചേർന്ന ഇവിടെ പുലിയുടെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. പ്രദേശ വാസികളുടെ വളർത്തു മൃഗങ്ങളെ പുലി പിടിക്കുന്നത് പതിവായിരിക്കുകയാണ്.

തൃശൂരിൽ നിന്ന് എത്തിയ വെറ്റിനറി സംഘം മൂന്ന് തവണ മയക്കു വെടി വെച്ചു.എഴ് മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പുലിയെ കൂട്ടിലാക്കാൻ കഴി‍‍‍ഞ്ഞ‍ത്. എന്നാൽ ആന്തരീക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ പുലിയെ പരിശോധനക്കായി മണ്ണുത്തിയിലേക്ക്  മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

click me!