ഷോപ്പിം​ഗ് മാളിനുള്ളിൽ പുലി; പ്രദേശവാസികൾ ഭീതിയിൽ

By Web TeamFirst Published Feb 20, 2019, 12:22 PM IST
Highlights

എവിടെ നിന്നാണ് പുലി വന്നതെന്നോ എങ്ങോട്ട് പോയെന്നോ വ്യക്തമല്ല. വനംവകുപ്പ് അധികൃതരെത്തി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മാളിനുള്ളിലെ മതിൽ ചാടിക്കടന്ന് പുലർച്ചെ അഞ്ചരയോടെയാണ് പുലി മാളിനുള്ളിൽ കയറിയതെന്ന് കരുതപ്പെടുന്നു. 
 

താന: മഹാരാഷട്രയിലെ താനെയിലുള്ള കൊറും മാളിൽ പുലി കയറിയതായി റിപ്പോർട്ട്. മാളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലാണ് പുലി ഇറങ്ങി വരുന്ന ദൃശ്യങ്ങൾ‌ കാണാൻ സാധിക്കുന്നത്. എവിടെ നിന്നാണ് പുലി വന്നതെന്നോ എങ്ങോട്ട് പോയെന്നോ വ്യക്തമല്ല. വനംവകുപ്പ് അധികൃതരെത്തി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മാളിനുള്ളിലെ മതിൽ ചാടിക്കടന്ന് പുലർച്ചെ അഞ്ചരയോടെയാണ് പുലി മാളിനുള്ളിൽ കയറിയതെന്ന് കരുതപ്പെടുന്നു.

Watch: A leopard entered a Mall in Thane, early morning. pic.twitter.com/Avm07Ha2fc

— Singh Varun (@singhvarun)

സമീപത്തുള്ള വസന്ത് വിഹാർ റസിഡൻഷ്യൽ പ്രദേശത്തേക്കാണ് പുലി പോയിട്ടുണ്ടാകുക എന്ന് തിരച്ചിലിനെത്തിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. പുലി കയറിയെന്ന വാർത്ത പരന്നതോടെ മാളിലേക്ക് വരാൻ ആളുകൾ മടി കാണിക്കുന്നുണ്ട്. ഷോപ്പിം​ഗ് മാൾ തത്ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. മാളിനുള്ളിലൂടെ പുലി നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

click me!