
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതക കേസിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകും. കൊലപാതകത്തിലെ , ഇവരുടെ പങ്ക് തെളിയിക്കാൻ ശാസ്ത്രീയപരിശോധനാ ഫലം വേണമെന്നാണ് അന്വേഷണസംഘം പറയുന്നത്. സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സാമൂഹ്യപ്രവർത്തക അശ്വതി ജ്വാലയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കസ്റ്റഡിയിലുള്ള നാലുപേർക്കെതിരാണ് സാഹചര്യ തെളിവുകൾ . ഈ നാലുപേരെയും ലിഗയെയും കോവളത്ത് ഒരുമിച്ച് കണ്ടവരുണ്ട്. പൊന്തൽകാട്ടിലേക്ക് വിദേശ വനിത പോയത് കണ്ട ചില പരിസരവാസികളുമുണ്ട്. പക്ഷെ കസ്റ്റഡയിലുള്ളവർ കൊലപാതകം ചെയ്തുവെന്ന് സ്ഥരീകരിക്കാൻ ഇനിയും ശാത്രീയ തെളിവുകള്‍ ആവശ്യമാണ്. അതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ലിഗയുടെ ആന്തരികവയവങ്ങളുടെ പരിശോധന ഫലവും വിരൽ അടിയാള റിപ്പോർട്ടും അടക്കമുള്ള ഫൊറൻസിക് ഫലങ്ങളാണ് പൊലീസ് കാത്തിരിക്കുന്നത്. സ്ഥലത്തു നിന്നും ശേഖരിച്ച മുടിയും വള്ളികള്‍ കൊണ്ടുണ്ടാക്കി്യ കുരിക്കിൽ നിന്നും ശേഖരിച്ച സാമ്പികളുമാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്.
മഴ പെയ്തതിനാൽ ലിഗയെ എത്തിച്ചുവെന്ന സംശയിക്കുന്ന ഫൈബർ ബോട്ടിൽ നിന്നും കൃത്യമായ വിരൽ അടയാളങ്ങള്‍ പ്രയാസമായിരിക്കുമെന്നാണ് സൂചന. ശാത്രീയ പരിശോധന ഫലം ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികള്‍ ലിഗയെുട സഹോദരിയെ സഹായിക്കുന്ന പൊതുപ്രവർത്ത അശ്വതി ജ്വാലിയിൽ നിന്നും സ്പഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണർ ഇന്ന് മൊഴി രേഖപ്പെടുത്തും. പരാതിക്കാരനായ കോവളം സ്വദേശി അനിൽകുമാറിൽ നിന്നും ഇന്നലെ മൊഴിയെടുത്തിരിക്കുന്നു. അതേ സമയം ചില സന്നദ്ധ പ്രവർത്തകർ തമ്മിലുള്ള ശീതയുദ്ധവും പരാതിക്കുപിന്നിലുണ്ടെന്ന സൂചനയും സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam